തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ഒന്നാം പ്രതിക്ക് ജീവപര്യന്തം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട അമ്പഴക്കാട് പിപികെ ടൈല്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ജഹറൂള്‍ ഇസ്ലാം (24) കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ബലിറാം ഉറോണ്‍ ബില്യം എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കുറ്റക്കാരനെന്നുകണ്ട് ജീവപര്യന്തം തടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ ശിക്ഷിച്ചു. 2017 ഓഗസ്റ്റ് ഏഴിന് മരണപ്പെട്ട ജഹറൂള്‍ ഇസ്ലാമും ഒന്നാം പ്രതി ബലിറാം ഉറോണും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പ്രതിയുടെ മര്‍ദനമേറ്റ് കുഴഞ്ഞുവീണ ജഹറൂള്‍ ഇസ്ലാമിനെ ഒന്നാം പ്രതി കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.

കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സി പി ജലീലും, നിലമ്പൂരിൽ നിന്നും മാവോയിസ്റ്റ് വേട്ട വയനാട്ടിൽ
2017 ഓഗസ്റ്റ് എട്ടിനാണ് അമ്പഴക്കാട് ഇടശേരി ഓട്ടുകമ്പനിയുടെ പിന്നില്‍ ജഹറൂള്‍ ഇസ്ലാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട ജഹറൂള്‍ ഇസ്ലാമിന്റെ സഹോദരനൊപ്പം പ്രതിയുടെ ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് പ്രതി നിരന്തരമായി മരണപ്പെട്ട ജഹറൂള്‍ ഇസ്ലാമിന്റെ താമസസ്ഥലത്തും ജോലിസ്ഥലത്തും വന്നു ഭീഷണി മുഴക്കിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനെന്നുകണ്ട് ശിക്ഷിച്ചത്.

crime-23-147464

പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സഹായിച്ചുവെന്ന് ആരോപിച്ചിരുന്ന രണ്ടു മുതല്‍ അഞ്ചു പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. മാള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇതിഹാസ് താഹ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ വി. റോയ്, കെ. സുമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.

Thrissur
English summary
man get life imprisonment for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X