Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടി: ഭാര്യയുടെ കാമുകനെ വെട്ടിക്കൊന്നു

Blood
തൃശ്ശൂര്‍: ചാലക്കുടിയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊരട്ടി സ്വദേശി ആന്‍ഡ്രൂസ് എന്ന ആന്റണി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വാല്‍പ്പറ സ്വദേശി മഹാദേവനെ ചലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട ആന്റണി.

വാല്‍പ്പറ സ്വദേശിയായ മഹാദേവന്‍ വര്‍ഷങ്ങളായി കൊരട്ടിയില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ആന്റണിക്ക് മഹാദേവന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ഇത് മഹാദേവന്‍ മനസ്സിലാക്കിയതോടെ ഭാര്യ പിണങ്ങിപ്പോയി.

രണ്ട് വര്‍ഷം മുമ്പ് മഹാദേവനെ ഉപേക്ഷിച്ച് പോയ ഈ സ്ത്രീ ഒരുമാസം ആന്റണിയ്‌ക്കൊപ്പം കഴിയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മഹാദേവന്‍ പൊലീസില്‍ പരാതി നല്‍കി. പൊലിസ് ഇടപെട്ട് സ്ത്രീയെ കൗണ്‍സിലിങ് നടത്തി അവരുടെ വീട്ടിലേക്കയച്ചു. ഇതിനിടയില്‍ പലതവണ മാഹാദേവന്‍ ആന്റണിയ്ക്ക് താക്കീത് നല്‍കിയിരുന്നു.

വഴക്ക് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം മഹാദേവന്റെ അയല്‍പ്പക്കത്ത് ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ആന്റണി. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ വെട്ടുകത്തിയെടുത്ത് മഹാദേവന്‍ ആന്റണിയെ വെട്ടുകയായിരുന്നു.

വെട്ടേറ്റ ആന്റണിയുടെ വലതുകൈ അറ്റു തൂങ്ങി. ശരീരത്തില്‍ 12 വെട്ടുകള്‍ കൊണ്ടിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പിയും സഘവുമെത്തി മഹാദേവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നിര്‍മാണത്തൊഴിലാളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+