ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..
കൊടുങ്ങല്ലൂര്‍: ക്വാറന്റീന് സൗകര്യം വീട്ടിലുണ്ടെന്ന് പറഞ്ഞ് പാസ് തരപ്പെടുത്തി നാട്ടിലെത്തിയ വ്യക്തി മുങ്ങി. കൊടുങ്ങല്ലൂര്‍ സ്റ്റാന്റിലും മറ്റുമായി കറങ്ങി. വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ അധികൃതര്‍ അങ്കലാപ്പിലായി. പിന്നീട് അടിയന്തര യോഗം. പോലീസിന്റെ സഹായം തേടാന്‍ തീരുമാനം. സാമൂഹിക പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ പോലീസ് സഹായത്തോടെ പൊക്കിയപ്പോള്‍ ക്വാറന്റീന് സൗകര്യം വീട്ടിലില്ലെന്നായി. സൗകര്യം ഒരുക്കാമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞ സ്ഥലം അത്ര പോരെന്ന്. അവസാനം ഒരുവിധത്തില്‍ പറഞ്ഞ് സമ്മതിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. മണിക്കൂറുകള്‍ പഞ്ചായത്ത് അധികൃതരെയും മറ്റും അങ്കലാപ്പിലാക്കിയ വ്യക്തിയുടെ നടപടി ഏറെ ആശങ്കയുണ്ടാക്കി.

ബെംഗളൂരുവില്‍ നിന്ന് എറിയാട് സ്വദേശി ബസിലാണ് കൊടുങ്ങല്ലൂരെത്തിയത്. വീട്ടില്‍ ക്വാറന്റീന് സൗകര്യമുണ്ടെന്ന് കാണിച്ചാണ് പഞ്ചായത്ത് അധികൃതരില്‍ നിന്ന് പാസ് കൈവശപ്പെടുത്തിയത്. നാട്ടിലെത്തിയ ഇയാള്‍ നിലപാട് മാറ്റി. നേരിട്ട് ക്വാറന്റീനില്‍ പ്രവേശിച്ചില്ല. പകരം ബസ് സ്റ്റാന്റിലും മറ്റും കറങ്ങി. വിളിച്ചപ്പോള്‍ വീട്ടില്‍ സൗകര്യമില്ല, പഞ്ചായത്ത് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞു. ആംബുലന്‍സ് സൗകര്യം പഞ്ചായത്ത് പ്രസിഡന്റ് ഏര്‍പ്പെടുത്തി.
എന്നാല്‍ കൊടുങ്ങല്ലൂരില്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഇയാള്‍ പറഞ്ഞില്ല. തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ആളെ പിടിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ വരെ ഇടപെട്ടു. പ്രശ്നം കൈവിടുമെന്ന് തോന്നിയ പഞ്ചായത്ത് അധികൃതര്‍ പ്രത്യേക യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പോലീസിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഒടുവില്‍ ചന്തപ്പുര-എറിയാട് റോഡില്‍ നിന്ന് ആളെ കിട്ടി. അഴീക്കോട്ടെ ക്വാറന്റീന് കേന്ദ്രത്തിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അവിടെ സൗകര്യം പോരെന്ന്. ശേഷം മറ്റു കേന്ദ്രങ്ങള്‍ അ്ന്വേഷിച്ചു. മാരിടൈം ഇന്‍സ്റ്റിറ്റൂട്ടിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയാണ് പ്രശ്നം അവസാനിപ്പിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications