തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..

  • By Desk
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: ക്വാറന്റീന്‍ സൗകര്യം വീട്ടിലുണ്ടെന്ന് പറഞ്ഞ് പാസ് തരപ്പെടുത്തി നാട്ടിലെത്തിയ വ്യക്തി മുങ്ങി. കൊടുങ്ങല്ലൂര്‍ സ്റ്റാന്റിലും മറ്റുമായി കറങ്ങി. വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ അധികൃതര്‍ അങ്കലാപ്പിലായി. പിന്നീട് അടിയന്തര യോഗം. പോലീസിന്റെ സഹായം തേടാന്‍ തീരുമാനം. സാമൂഹിക പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ പോലീസ് സഹായത്തോടെ പൊക്കിയപ്പോള്‍ ക്വാറന്റീന്‍ സൗകര്യം വീട്ടിലില്ലെന്നായി. സൗകര്യം ഒരുക്കാമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞ സ്ഥലം അത്ര പോരെന്ന്. അവസാനം ഒരുവിധത്തില്‍ പറഞ്ഞ് സമ്മതിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. മണിക്കൂറുകള്‍ പഞ്ചായത്ത് അധികൃതരെയും മറ്റും അങ്കലാപ്പിലാക്കിയ വ്യക്തിയുടെ നടപടി ഏറെ ആശങ്കയുണ്ടാക്കി.

p

ബെംഗളൂരുവില്‍ നിന്ന് എറിയാട് സ്വദേശി ബസിലാണ് കൊടുങ്ങല്ലൂരെത്തിയത്. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമുണ്ടെന്ന് കാണിച്ചാണ് പഞ്ചായത്ത് അധികൃതരില്‍ നിന്ന് പാസ് കൈവശപ്പെടുത്തിയത്. നാട്ടിലെത്തിയ ഇയാള്‍ നിലപാട് മാറ്റി. നേരിട്ട് ക്വാറന്റീനില്‍ പ്രവേശിച്ചില്ല. പകരം ബസ് സ്റ്റാന്റിലും മറ്റും കറങ്ങി. വിളിച്ചപ്പോള്‍ വീട്ടില്‍ സൗകര്യമില്ല, പഞ്ചായത്ത് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞു. ആംബുലന്‍സ് സൗകര്യം പഞ്ചായത്ത് പ്രസിഡന്റ് ഏര്‍പ്പെടുത്തി.

എന്നാല്‍ കൊടുങ്ങല്ലൂരില്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഇയാള്‍ പറഞ്ഞില്ല. തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ആളെ പിടിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ വരെ ഇടപെട്ടു. പ്രശ്‌നം കൈവിടുമെന്ന് തോന്നിയ പഞ്ചായത്ത് അധികൃതര്‍ പ്രത്യേക യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പോലീസിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഒടുവില്‍ ചന്തപ്പുര-എറിയാട് റോഡില്‍ നിന്ന് ആളെ കിട്ടി. അഴീക്കോട്ടെ ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അവിടെ സൗകര്യം പോരെന്ന്. ശേഷം മറ്റു കേന്ദ്രങ്ങള്‍ അ്‌ന്വേഷിച്ചു. മാരിടൈം ഇന്‍സ്റ്റിറ്റൂട്ടിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

മൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണംമൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണം

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

Thrissur
English summary
Man, who avoid quarantine, caught by Thrissur Police in Kodungallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X