സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങും; ഒടുവില്‍ പിടിവീണു
തൃശൂര്‍: പെരിന്തല്‍മണ്ണ സ്വദേശിയായ സ്ത്രീയുടെ ആഭരണവും പണവും തന്ത്രപരമായി തട്ടിയെടുത്ത് രക്ഷപെട്ട മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്ത്ചാലില്‍ ഹസൈനാര്‍ എന്ന അറബി അസൈനാര്‍ ആണ് അറസ്റ്റിലായത്. വീടുവെച്ച് കിട്ടുന്നതിന് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുക്കാന്‍ പോകുകയായിരുന്ന പേരിന്തല്‍മണ്ണ സ്വദേശിയെ തെറ്റി ദ്ധരിപ്പിച്ചാണ് 2000 രൂപയും രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും ഓരോ പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണവളകളും തട്ടിയെടുത്തത്.

കോട്ടയ്ക്കലുള്ള അറബി സ്ത്രീയുടെ കൈയില്‍നിന്ന് വീട് നിര്‍മ്മിച്ച് തരാനുള്ള സഹായം വാങ്ങിത്തരാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തൃശ്ശൂരിലെത്തിക്കുകയായിരുന്നു. അറബി സ്ത്രീ തൃശ്ശൂരിലുള്ള യത്തീംഖാനയിലാണെന്നു പറഞ്ഞാണ് തൃശ്ശൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിച്ചത്. മാത്രമല്ല ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കണ്ടാല്‍ അറബി സ്ത്രീ സഹായം നല്‍കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും സ്വര്‍ണ്ണവും വാങ്ങി തുടര്‍ന്ന് അടുത്തുള്ള പള്ളിയില്‍ പോയി നിസ്‌കരിച്ചുവരാമെന്ന് പറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു.
2020 ല്‍ തട്ടിപ്പുനടത്തിയ ശേഷം പ്രതി ഒളിവിലായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റി ഉപയോഗിച്ചരുന്ന പ്രതി കഴിഞ്ഞ മാസം തിരുവന്തപുരത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. പിന്നീട്, മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തൃശ്ശൂരിലെത്തിയ പ്രതിയെ പിടികൂടിയത്.
മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ സമാന തട്ടിപ്പുകള്‍ നടത്തിയതിന് അസൈനാരുടെ പേരില്‍ വിവധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
തൃശ്ശൂര്‍ ഈസ്റ്റ് പേലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ പി ലാല്‍കുമാര്‍. സബ് ഇന്‍സ്‌പെക്ടര്‍ എ.ജോര്‍ജ്ജ് മാത്യു സി.എന്‍ ഗോപിനാഥന്‍, സി.പി.ഒ മാരായ പി ഹരീഷ്‌കുമാര്‍ വി.ബി. ദീപക് സൈബര്‍സെല്‍ ഉദ്യാഗസ്ഥരായ സുഹൈല്‍ ബാസില്‍, കെ.എസ് ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications