തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനിതി സംഘമെത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍: എംടി രമേശ്

Google Oneindia Malayalam News

തൃശൂര്‍: ശബരിമലയില്‍ മനിതി സംഘമെത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലാണെന്നും ആചാരലംഘനം നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്. മത-തീവ്രവാദ ബന്ധമുള്ളവരും അവിശ്വാസികളുമായ യുവതികളെയാണ് ശബരിമലയില്‍ കയറ്റി ആചാരലംഘനം നടത്താന്‍ ശ്രമിച്ചതെന്നും എം.ടി. രമേശ് ആരോപിച്ചു. ബി.ജെ.പി. ജില്ലാ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്.

ജുഡിഷ്യറിയെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമം, സര്‍ക്കാരിനെ മുട്ടുകുത്തിക്കണം: ജസ്റ്റിസ് കമാല്‍ പാഷ
സര്‍ക്കാര്‍ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുണ്ട് ഇതിന് പിന്നില്‍. പിണറായിയുടെ വ്യക്തിപരമായ താത്പര്യവും അജന്‍ഡയുമാണ് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ പരിപൂര്‍ണ സ്‌പോണ്‍സര്‍ഷിപ്പും മനിതി സംഘത്തിന് ലഭിച്ചു. സുപ്രീംകോടതിയില്‍ 22ന് പുനഃപരിശോധന ഹര്‍ജി പരിഗണിക്കാനിരിക്കേ ശബരിമലയില്‍ ആചാര ലംഘനം നടന്നെന്നു തെളിയിക്കാനാണു കേരളത്തിനു പുറത്തു നിന്നു യുവതികളെ പിണറായി കൊണ്ടുവന്നത്. ഇന്നലെ ശബരിമലയില്‍ നടന്ന സംഭവങ്ങളുടെയെല്ലാം തിരക്കഥ തയാറാക്കിയത് മുഖ്യമന്ത്രിയാണ്. കേന്ദ്രമന്ത്രിയെയും അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തെയും തടഞ്ഞ പിണറായിയുടെ പോലീസ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് മനിതി സംഘത്തിനു വന്‍ സുരക്ഷ ഒരുക്കിയത്. തമിഴ്‌നാട് അതിര്‍ത്തി മുതല്‍ ഇവര്‍ക്ക് എന്തിനാണ് പോലീസ് സുരക്ഷ നല്‍കിയതെന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ആവശ്യപ്പെട്ടു.

mt-ramesh

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് മനിതി സംഘത്തെ തടയാതെ കേന്ദ്രത്തിലെ വി.ഐ.പിക്ക് പോലും ഒരുക്കാത്ത സുരക്ഷ ഇവര്‍ക്ക് പോലീസ് നല്‍കിയത്. അവിശ്വാസികളായ യുവതികള്‍ക്ക് കൂട്ടുനിന്ന് ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി. മത-തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരും മാവോയിസ്റ്റുകളുമായ യുവതികള്‍ മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ശബരിമലയിലെത്തിയത്. ഒരു ഭരണകൂടത്തെ ഇങ്ങനെ കയറൂരി വിടാമോയെന്ന് സി.പി.എമ്മിലെ പക്വതയുള്ള നേതാക്കാള്‍ ആലോചിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. ശബരിമലയില്‍ അയ്യപ്പഭക്തരുടെ രക്തം വീഴണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാനാണ്് ശ്രമം. ശബരിമലയില്‍ രക്തപ്പുഴയൊഴുക്കാനുള്ള മുഖ്യമന്ത്രിയുടെ ഗൂഢാലോചനക്കെതിരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി. ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എം.ടി. രമേശ് അറിയിച്ചു. ബി.ജെ.പി. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്‌കുമാറും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Thrissur
English summary
manithi came with government sponsorship : MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X