തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത: ടാറിങ്‌ ഇന്ന്‌ പൂര്‍ത്തിയാകും, പണികൊടുത്തത് ടാര്‍ മിക്സിംഗ് !!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ടാറിങ്‌ പ്രവൃത്തികള്‍ ഇന്ന്‌ പൂര്‍ത്തിയാകും. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനും തകര്‍ച്ചയ്‌ക്കും പരിഹാരമായി അറ്റകുറ്റപ്പണികളും ടാറിങ്‌ ജോലികളും അവസാന ഘട്ടത്തിലാണ്‌. വടക്കഞ്ചേരി സര്‍വീസ്‌ റോഡിലാണ്‌ ഇപ്പോള്‍ ടാറിങ്‌ പുരോഗമിക്കുന്നത്‌. സെപ്‌റ്റംബര്‍ 17 നാണ്‌ ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്‌. എന്നാല്‍ പ്രവൃത്തികള്‍ ഇഴഞ്ഞ്‌ നീങ്ങുകയായിരുന്നു.

<strong>അടിമാലിയിലെ ഏലത്തോട്ട മേഖലയില്‍ നിന്ന് രാജവമ്പാലയെ പിടികൂടി!!! പിടികൂടിയത് പത്തടി നീളമുള്ള പാമ്പിനെ...</strong>അടിമാലിയിലെ ഏലത്തോട്ട മേഖലയില്‍ നിന്ന് രാജവമ്പാലയെ പിടികൂടി!!! പിടികൂടിയത് പത്തടി നീളമുള്ള പാമ്പിനെ...

കഴിഞ്ഞമാസം 25ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ കലക്‌ടറേറ്റില്‍ യോഗം വിളിച്ച്‌ ഒക്‌ടോബര്‍ പത്തിനകം ടാറിങ്‌ പൂര്‍ത്തിയാക്കണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ ടാറിങ്ങിന്‌ ചാലക്കുടിയില്‍നിന്നെത്തിച്ച മിക്‌സിങ്‌ യൂണിറ്റ്‌ കേടായതിനെ തുടര്‍ന്ന്‌ നാലുദിവസം നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു.

mannuthiroadconstruction

പിന്നീട്‌ പി.കെ. ബിജു എം.പി. ഇടപെട്ട്‌ വടക്കഞ്ചേരി പന്നിയങ്കരയിലെ പ്ലാന്റ്‌ തുറക്കുന്നതിനുള്ള സംവിധാനമൊരുക്കിയതിനു ശേഷമാണ്‌ പ്രവൃത്തികള്‍ ദ്രുതഗതിയിലായത്‌. വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാതയില്‍ ഏറ്റവും അധികം തകര്‍ന്ന അഞ്ചര കിലോമീറ്റര്‍ ദൂരം പൂര്‍ണമായി ടാര്‍ ചെയ്യാനാണ്‌ കരാര്‍ കമ്പനി തീരുമാനിച്ചത്‌. കൂടാതെ പുതിയ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടയ്‌ക്കാനും തീരുമാനിച്ചിരുന്നു. ഇതില്‍ വടക്കഞ്ചേരി സര്‍വീസ്‌ റോഡുകൂടി പൂര്‍ത്തിയായാല്‍ ഗതാഗതം സുഗമമാകും. ദേശീയപാതയില്‍ കുതിരാനിലാണ്‌ ഏറ്റവും അധികം റോഡ്‌ തകര്‍ന്നതും ഗതാഗതക്കുരുക്ക്‌ നേരിട്ടതും. 20 ദിവസത്തോളം എടുത്താണ്‌ ഇവിടത്തെ ടാറിങ്‌ പൂര്‍ത്തിയാക്കിയത്‌. പിന്നീട്‌ പട്ടിക്കാട്‌, മുടിക്കോട്‌, മുളയംറോഡ്‌ തുടങ്ങിയ പ്രദേശങ്ങളിലെ തകര്‍ച്ചയും ശരിയാക്കി.

അറ്റകുറ്റ പണി നടത്തി ശരിയാക്കിയ റോഡ്‌ പി.കെ. ബിജു എം.പിയും, കെ. രാജന്‍ എം.എല്‍.എയും എത്തി പരിശോധിച്ചു. കുഴികള്‍ അടച്ചതും റോഡ്‌ ടാറിങ്‌ നടത്തിയതും ഇവര്‍ പരിശോധിച്ചു. കുതിരാനിലെ റോഡ്‌ പണിയെ പ്രശംസിച്ച ജനപ്രതിനിധികള്‍ പക്ഷേ വടക്കഞ്ചേരി മേഖലയിലെ നിര്‍മാണത്തില്‍ അപാകത കണ്ടെത്തി. ഇത്‌ വേഗത്തില്‍ പരിഹരിക്കാന്‍ ദേശീയപാത അഥോറിറ്റി അധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. മുടിക്കോട്‌, പീച്ചി റോഡ്‌ ജങ്‌ഷന്‍, പട്ടിക്കാട്‌, കുതിരാന്‍ അതിര്‍ത്തി എന്നിവിടങ്ങളിലാണ്‌ അപാകത കണ്ടെത്തിയത്‌. പട്ടിക്കാട്‌ റോഡില്‍ ഇനിയും കുഴികള്‍ ഉണ്ട്‌.

മുടങ്ങിക്കിടക്കുന്ന ദേശീയപാത ആറുവരിപ്പാത നിര്‍മാണവും കുതിരാനിലെ തുരങ്ക നിര്‍മാണവും ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ ദേശീയപാതയിലെ ഗതാഗത സ്‌തംഭനത്തിന്‌ ആശ്വാസമായിട്ടുണ്ട്‌. ദേശീയപാതയിലെ തകര്‍ച്ചയ്‌ക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ ഇരുമ്പുപാലത്ത്‌ ജനകീയ സമരസമിതിയും പട്ടിക്കാട്ടില്‍ സി.പി.എം, ഡി.വൈ.എഫ്‌.ഐ, കോണ്‍ഗ്രസ്‌ എന്നിവരും സമരം നടത്തിയിരുന്നു.

Thrissur
English summary
mannuthi national highway construction works to finshing point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X