തൃശ്ശൂരിലെ ചീരക്കുഴി കനാലില്‍ വെള്ളം തുറന്നുവിട്ടിട്ടും പല കര്‍ഷകര്‍ക്കും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
തൃശൂര്‍: ജില്ലയിലെ ചീരക്കുഴി റെഗുലേറ്ററിന്റെ കനാല്‍ തുറന്ന് കര്‍ഷകര്‍ക്ക് വെള്ളം വിട്ടുനല്‍കിയെങ്കിലും പല കൃഷി സ്ഥലങ്ങളിലേക്കും വെള്ളം എത്തിയിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ചീരക്കുഴിയില്‍ നിന്നും കനാല്‍ മാര്‍ഗം വെള്ളം തുറന്നുവിട്ടത്. പലയിടങ്ങളിലും കാനാലില്‍ വെള്ളം എത്തിയെങ്കിലും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണുള്ളത്.
Recommended Video


കൃഷി നശിച്ചുപോകാതിരിക്കാന്‍ പാടശേഖരങ്ങളില്‍ വെള്ളം നിലനില്‍ത്തുന്നതിനായി സമീപത്തെ കുളങ്ങളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളം എത്തിക്കുന്നത്. കനാലില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കനാലിന് സമീപമുള്ള പാടശേഖരങ്ങളില്‍ ചെറിയ തോതില്‍ വെള്ളം എത്തിയിട്ടുണ്ട്.
ചില കൃഷിമേഖലയില്‍ വെള്ളം ഇല്ലാതായതോടെ വിള്ളല്‍ വീണിട്ടുണ്ട്. വെള്ളം എത്തിയില്ലെങ്കില്‍ നട്ടിരിക്കുന്ന ഞാറിന് കതിര് വരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഡാമിലെ കനാല്‍ ഷട്ടറുകള്‍ 90 സെമി വീതമാണ് ഉയര്‍ത്തിയത്. ദൂരപ്രദേശങ്ങളിലേക്ക് അതിവേഗം വെള്ളം എത്തിക്കുന്നതിനായി പരമാവധി വെള്ളം കനാലിലൂടെ തുറന്നുവിട്ടിരുന്നു.












Click it and Unblock the Notifications