Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവറട്ടിയില്‍ മാത്രം മൂന്നുകോടിയുടെ തട്ടിപ്പ്: ഇരയായത് നൂറുകണക്കിന് ആളുകള്‍

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളി ആസ്ഥാനമായുള്ള ടി.എന്‍.ടി. ചിട്ടിക്കമ്പനിക്കെതിരേ നൂറുകണക്കിനുപേര്‍ പരാതിയുമായി രംഗത്ത്. ചിട്ടിക്കമ്പനി ഉടമകള്‍ പണവുമായി മുങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു സ്ത്രീകളടക്കമുള്ളവര്‍ പരാതിയുമായി എത്തിയത്. ആളുകള്‍ കൂട്ടത്തോടെ പോലീസ് സ്‌റ്റേഷനുകളിലേക്ക് എത്തുകയായിരുന്നു. ചിട്ടിക്കമ്പനി ഉടമകളെക്കുറിച്ചു പോലീസിനു വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണു സൂചന. ഉമസ്ഥരും ബന്ധുക്കളും ഉള്‍പ്പെടെ പലരെയും ചോദ്യം ചെയ്തു വിട്ടയച്ചു. നിക്ഷേപ തട്ടിപ്പിനെതിരേ ജില്ലാതലത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

വടക്കാഞ്ചേരി ശാഖയില്‍ പണം നിക്ഷേപിച്ച നൂറിലേറെപ്പേര്‍ പരാതിയുമായെത്തിയപ്പോള്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ഇരുന്നൂറിലേറെപ്പേര്‍ പരാതിയുമായെത്തി. അഞ്ചു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 50,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ നഷ്ടപ്പെട്ടവരാണധികവും. സ്ത്രീകളാണ് പരാതികളുമായി രംഗത്തു വന്നിട്ടുള്ളത്. കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ ഒരു സ്വകാര്യ കെട്ടിടത്തിനു മുകളില്‍ ബോര്‍ഡു വച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. സ്ത്രീകളെ ഏജന്റുമാരായി ജോലിക്കു വച്ചാണ് കുറിയില്‍ മാസംതോറും നിക്ഷേപ തുക പിരിച്ചത്. നാട്ടിലെ പരിചയം വച്ചാണു വീട്ടമ്മമാരെ കുറിയില്‍ ചേര്‍ത്തിരുന്നത്.

kanthuvatti34-2

പാവറട്ടിയില്‍ പണം നഷ്ടപ്പെട്ട മുന്നൂറിലേറെപ്പേര്‍ പരാതികളുമായി പോലീസ് സ്‌റ്റേഷനുകളിലെത്തി. വ്യാഴം, വെള്ളി ദിനങ്ങളിലാണ് ഏറ്റവുംകൂടുതല്‍ പരാതികള്‍ ലഭിച്ചത്. പാവറട്ടിയിലെ ബ്രാഞ്ചില്‍നിന്നുതന്നെ മൂന്നുകോടി രൂപയോളം കമ്പനി തട്ടിയെടുത്തിട്ടുണ്ടെന്നാണു വിവരം. ജില്ലയില്‍ മാസം ഒന്നുവീതം നിക്ഷേപ തട്ടിപ്പുകള്‍ നടത്തി കോടികള്‍ തട്ടിയെടുത്ത് കുറിക്കമ്പനിയുടമകള്‍ മുങ്ങുമ്പോഴും പാഠം പഠിക്കാതെ ജനങ്ങള്‍.

ഇരിങ്ങാലക്കുട കേന്ദ്രമായുള്ള കുറിക്കമ്പനി ജില്ലയിലെമ്പാടും ബ്രാഞ്ചുകള്‍ തുടങ്ങിയാണ് കോടികള്‍ തട്ടിയെടുത്തത്. ഇരിങ്ങാലക്കുട മുതല്‍ തീരദേശ മേഖല ഉള്‍പ്പെടെ കുന്നംകുളം വരെയുള്ള ആയിരങ്ങളാണു നിക്ഷേപത്തട്ടിപ്പിനിരകള്‍. വീട്ടമ്മമാരും ഇടത്തരക്കാരുമാണ് ഇരകള്‍. സംസ്ഥാനത്ത് സ്വകാര്യ കുറിക്കമ്പനികളുടെ തട്ടിപ്പുകളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.എഫ്.ഇ. ആരംഭിച്ചത്. എന്തിലും അമിതലാഭം പ്രതീക്ഷിക്കുന്ന മലയാളികള്‍, യാതൊരു ഉറപ്പുമില്ലാത്ത കുറിക്കമ്പനികളില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങളാണ് നടക്കുന്നത്. തട്ടിപ്പിന് ഇരയായവര്‍ പോലീസില്‍ പരാതി കൊടുത്ത് ആശ്വാസം കൊള്ളുന്നു. തട്ടിപ്പ് നടത്തിയവര്‍ വര്‍ഷങ്ങളോളം മുങ്ങിനടന്ന് പിന്നീട് പോലിസ് അറസ്റ്റ് ചെയ്യുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. പിന്നീട് കേസും കോടതിയും. തട്ടിപ്പിന് ഇരയായവര്‍ക്ക് പണം പോയതുമാത്രം മിച്ചം.മലയാളികള്‍ ഇനിയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് മോചിതരാകുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ തയ്യാറാകണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+