തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനപാതയില്‍ കടകള്‍ കുത്തിത്തുറന്ന് വ്യാപക മോഷണം: കവര്‍ന്നത് മൊബൈലും പണവുമടക്കം ഒന്നരലക്ഷം രൂപ!

  • By D
Google Oneindia Malayalam News

തൃശൂര്‍: കേച്ചേരി മുതല്‍ പെരുമ്പിലാവ് വരെയുള്ള കുന്നംകുളം പോലീസ്‌സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ സംസ്ഥാനപാതയിലെ കടകള്‍ കുത്തിത്തുറന്ന് വ്യാപക മോഷണം. രാത്രികാല പോലീസ് പട്രോളിങ്ങിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവ് വിലകൂടിയ മൊബൈല്‍ ഫോണുകളും പണവുമടക്കം ഒന്നരലക്ഷം രൂപയോളം കവര്‍ന്നു.

<strong>ഷൊറാബുദ്ദീന്‍ ഷെയ്ഖ്-തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്: വെള്ളിയാഴ്ച വിധി പറയും! </strong>ഷൊറാബുദ്ദീന്‍ ഷെയ്ഖ്-തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്: വെള്ളിയാഴ്ച വിധി പറയും!

കഴിഞ്ഞദിവസം സംസ്ഥാനപാതയിലെ കല്ലുപുറത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ആരംഭിച്ച മോഷണ പരമ്പര ഇന്നലെ കേച്ചേരിയിലെ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതുവരെ നീണ്ടുനില്‍ക്കുകയാണ്. കല്ലുപുറത്തുനിന്ന് മൊബൈല്‍ ഷോപ്പില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, 22 വാച്ചുകള്‍, ഹെഡ്‌സെറ്റുകള്‍, കൂളിങ് ഗ്ലാസ്, ബ്രാന്റഡ് തൊപ്പികള്‍ എന്നിവ മോഷ്ടിച്ചിരുന്നു.

robberyinstatehighway-15


ഇന്നലെ കുന്നംകുളം നഗരത്തിലെ തൃശൂര്‍ റോഡിലെ മെഡിക്കല്‍ഷോപ്പ് കുത്തിത്തുറന്ന മോഷ്ടാവ് കാണിപ്പയ്യൂരിലെ ടൈല്‍സടക്കമുള്ള ഗൃഹോപകരണ കട, ചൂണ്ടല്‍ പുതുശേരിയിലെ ടൈല്‍സ് കട, സമീപത്തെ കിടക്കക്കട എന്നിവയും കുത്തിത്തുറന്ന് മോഷണം നടത്തി. പിന്നീട് കേച്ചേരി ഭാഗത്തേക്ക് നീങ്ങിയ കള്ളന്‍ തൂവാന്നൂരിലെ വീടുകളുടെ പൂട്ടുകളും കൊളുത്തുകളും വില്പന നടത്തുന്ന കടയില്‍ മോഷണം നടത്തി. കേച്ചേരിയില്‍ മൊബൈല്‍ ഷോപ്പടക്കമുള്ള നാല് കടകള്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് കഴിഞ്ഞ രാത്രിയിലെ മോഷണം അവസാനിപ്പിച്ചത്.

കേച്ചേരിയിലെ മൊബൈല്‍ ഷോപ്പ്, ബേക്കറിക്കട, ലേഡീസ് കളക്ഷന്‍ കട, ഫ്രൂട്ട്‌സ് കട എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ഇതില്‍ മൊബൈല്‍ ഷോപ്പില്‍നിന്നാണ് ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുള്ളത്. മറ്റ് കടകളിലെ ക്യാഷ് കൗണ്ടറുകളില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപ വീതം നഷ്ടപ്പെട്ടിട്ടുണ്ട്.

കാണിപ്പയ്യൂരിലെ ടൈല്‍സ് ഗൃഹോപകരണ വില്പനശാലയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രങ്ങള്‍ വ്യക്തമായും പതിഞ്ഞിട്ടുണ്ട്. രാത്രി ഒമ്പതിനാണ് ഈ കടയുടെ മുമ്പില്‍ മോഷ്ടാവായ യുവാവ് ബൈക്കില്‍ വന്നിറങ്ങുന്നത്. ഈസമയം റോഡിലൂടെ ധാരാളം വാഹനങ്ങളും യാത്രക്കാരും പോകുന്നുണ്ട്. തലയില്‍ തൊപ്പിവച്ച് പുറത്ത് ബാഗുംതൂക്കിയിട്ട നിലയില്‍ ബൈക്കില്‍നിന്നിറങ്ങിയ യുവാവ് കുറച്ചുനേരം നിരീക്ഷിച്ചശേഷം മതില്‍ ചാടി തൂവാല മുഖത്ത് കെട്ടിയശേഷം സ്ഥാപനത്തിന്റെ ഗോഡൗണ്‍വഴിയാണ് അകത്തുകടന്നത്. സ്ഥാപനത്തിന്റെ ഓഫീസ് മുറി വ്യാജ താക്കോല്‍ ഉപയോഗിച്ചാണ് തുറക്കുന്നത്. കാര്യമായി ഒന്നും ലഭിക്കാതെ വന്നപ്പോള്‍ അവിടെനിന്ന് ഹെല്‍മറ്റ് മോഷ്ടിച്ച് തലയില്‍വച്ചാണ് പുറത്തേക്ക് കടന്നത്. പിന്നീടാണ് കേച്ചേരിവരെയുള്ള വിവിധ കടകളില്‍ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റുവച്ച് മോഷണ പരമ്പരകള്‍ നടത്തിയിട്ടുള്ളത്.

ചൂണ്ടല്‍ പുതുശേരിയിലെ ടൈല്‍സ് കടയിലെ കാഷ് കൗണ്ടറിലെ സിസിടിവി യുടെ വിലകൂടിയ സാങ്കേതിക ഉപകരണവും മോഷ്ടിച്ചു. സമീപത്തെ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് കമ്പിപ്പാരയും മോഷണം പോയിട്ടുണ്ട്. ബൈക്കില്‍ കറങ്ങി മോഷണം നടത്തുന്നതിനിടെയാണ് ചൂണ്ടലില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടത്.

കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷമാണ് പോലീസിന് തലവേദന സൃഷ്ടിച്ച് കടകള്‍ കേന്ദ്രീകരിച്ച് മോഷണ പരമ്പരകള്‍ അരങ്ങേറിയിട്ടുള്ളത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരോ പോലീസില്‍നിന്നു രക്ഷപ്പെട്ട മോഷ്ടാക്കളോ ആണ് കടകള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിന് പുറകിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Thrissur
English summary
many robbery case reported from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X