തൃശൂരില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; വീട്ടില്‍ സൂക്ഷിച്ച 80 പവനോളം സ്വര്‍ണം മോഷ്ടിച്ചു
തൃശൂര്‍: കുന്നംകുളത്തെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. 80 പവനോളം സ്വര്‍ണം മോഷണം പോയി. തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗര്‍ മൂന്നില്‍ താമസിക്കുന്ന 111ാം നമ്പര്‍ പ്രശാന്തി വീട്ടില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടുടമ വീട് പൂട്ടി കല്യാണത്തിന് പോയിരുന്നു. െൈവകീട്ട് മൂന്നരയോടെ വീട്ടില്‍ വന്ന സമയത്താണ് കവര്‍ച്ച നടന്ന കാര്യം മനസിലായത്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം മോഷണം പോയെന്ന് തിരിച്ചറിഞ്ഞത്. 80 പവനോളം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് വിവരം. വീടിന്റെ മുകളിലത്തെ നിലയില്‍ വാതില്‍ തിക്കി തുറന്നാണ് കള്ളന്‍ അകത്തേക്ക് പ്രവേശിച്ചത്

വീട്ടുടമയായ എല്‍ ഐ സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മധ്യവയസ്‌ക ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് എത്യോപ്യയിലാണ്. സംഭവം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ സ്റ്റേഷന്‍ ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. 80 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications