തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയദുരന്തനിവാരണവുമായി എസ്സിഎംഎസ് കോളജ്: ഓഗസ്റ്റ് 14മുതലുള്ള വിവരങ്ങള്‍ ശേഖരിച്ചു!

  • By D
Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തില്‍ അകപ്പെട്ട മേലൂര്‍ പഞ്ചായത്തിനെ വിവര ശേഖരണത്തിലൂടെ പുനഃസൃഷ്ടിക്കുകയാണ് എസ്.സി.എം.എസ്. കോളജിലെ വിദ്യാര്‍ഥികള്‍. ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കറുകുറ്റി എസ്.സി.എം.എസ്. വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൃത്യമായ വിവരശേഖരണത്തിലൂടെ പഞ്ചായത്തിനെ പുനഃസൃഷ്ടിക്കുന്നത്. ഏത് ദുരന്തമുണ്ടായാലും ഉടന്‍ അതിന്റെ ഉയരവും പരപ്പും രേഖപ്പെടുത്തി വയ്ക്കുന്നത് ഇത്തരം ദുരന്തങ്ങളെ ഭാവിയില്‍ നേരിടാന്‍ സഹായകമാകും. അല്ലെങ്കില്‍ ദുരന്തങ്ങള്‍ എന്നും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നായി നിലനില്‍ക്കും. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ വിവരശേഖരണം നടത്തിയത്.


പ്രളയകാലത്തു മേഖാവൃതമായിരുന്ന അന്തരീക്ഷത്തില്‍ പ്രളയബാധിത പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. ഉപഗ്രഹചിത്രങ്ങളില്‍നിന്നും ലഭ്യമായിരുന്ന മേലൂര്‍ പഞ്ചായത്തിലെ പ്രദേശങ്ങളിലെ ജലത്തിന്റെ ഉയരവും പരപ്പും കോളജിലെ വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ടെത്തി.

meloorflood2-1


പ്രളയം നടന്നതിന്റെ തുടര്‍ ദിവസങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതിന്റെ അടയാളങ്ങളും മറ്റും ശേഖരിച്ചു. മേലൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ എം. ടെക് എന്‍വയോണ്‍മെന്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ വിവരങ്ങള്‍ ഭൂമിശാസ്ത്രവിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡോക്യുമെന്റ് ചെയ്തു. ഓപ്പണ്‍ ഡാറ്റാകിറ്റ് എന്ന സോഫ്റ്റ് വെറാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തരത്തില്‍ ഓഗസ്റ്റ് 14മുതല്‍ ഈ പഞ്ചായത്തില്‍ പ്രളയം എവിടെ നിന്നെല്ലാം ഉത്ഭവിച്ചു എന്നും വെള്ളം പുഴയില്‍ എവിടെ നിന്നെല്ലാം കരയിലേക്ക് കയറി എന്നും ഏത് പ്രദേശങ്ങളാണ് ആദ്യമാദ്യം മുങ്ങിത്തുടങ്ങിയതെന്നും ഏത് റോഡില്‍ നിന്ന് ഏത് റോഡിലേക്കാണ് പ്രളയജലം ഒഴുകിയതെന്നും കണ്ടെത്താനായി.

flooddataanalysis-1


മേലൂര്‍ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 23.38 കി.മീറ്ററാണ്. അതില്‍ 11.45 കി.മീറ്ററാണ് വെള്ളം കയറിയത്. ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് 4.73 ചതുരശ്ര കി.മീറ്ററിലും 15ന് പുലര്‍ച്ചെ 3.30ന് 6.30 ചതുരശ്ര കി.മീറ്ററിലും 16ന് ഉച്ചയ്ക്ക് 11.30ന് 8.59 ചതുരശ്ര കി.മീറ്ററും വെള്ളം കയറിയെന്ന് ഈ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്താനായി. ഈ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ 16 വാര്‍ഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പഠനത്തിന്റെ ഭാഗമായി പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഭാവിയിലേക്ക് അനുയോജ്യമായ കൃഷിരീതികള്‍, നിര്‍മിതികള്‍ ഉണ്ടാകുമ്പോള്‍ അനുവര്‍ത്തിക്കേണ്ടതായ മുന്‍കരുതലുകള്‍, ആവശ്യമായ ബോധവത്കരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

floodmeloor-

മാത്രമല്ല ഇനി പ്രളയം ഉണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ മുന്‍ഗണനാക്രമം പഠനത്തില്‍ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഏതെല്ലാം റോഡുകളിലൂടെ ആളുകളെ ഒഴിപ്പിക്കാമെന്നും കണ്ടെത്തി. അതിന്റെ അടിസ്ഥാനം ഇപ്പോള്‍ പ്രളയജലമെത്തിയതിന്റെ ഉയരവും പരപ്പും, ജനസാന്ദ്രത, പ്രളയം ബാധിക്കാത്ത റോഡുകള്‍ തമ്മിലുള്ള കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണെന്ന് കോളജ് മേധാവി ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു. ഈ പഠനം കേരളത്തില്‍ മറ്റ് പ്രളയബാധിത പ്രദേശങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു അറിയിച്ചു.

Thrissur
English summary
mcms college took intiative to flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X