തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോധികയ്ക്ക് മരുന്നു മാറിനല്‍കി; മെഡിക്കല്‍ ഷോപ്പിനെതിരേ പരാതിയുമായി മകന്‍, സംഭവം തൃശൂരിൽ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വയോധികയ്ക്ക് മരുന്നു മാറിനല്‍കിയ മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ക്കെതിരേ വീട്ടുകാര്‍ നിയമനടപടിക്ക്. ഡോക്ടറുടെ കുറിപ്പടിയനുസരിച്ചുള്ള മരുന്നിനു പകരം, മറ്റു മരുന്നുകള്‍ നല്‍കി രോഗബാധിതയായ കുന്നംകുളം കക്കാട് മോസ്‌കോ റോഡില്‍ താമസിക്കുന്ന കര്‍ണംകോട്ട് പരേതനായ വേലായുധന്‍ ഭാര്യ അമ്മിണി (86)യുടെ കുടുംബമാണു പരാതിയുമായി രംഗത്തുള്ളത്.

കോണ്‍ഗ്രസിന് 15 സീറ്റില്ല.... ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി!

മരുന്നുകള്‍ തെറ്റി നല്‍കിയ കുന്നംകുളം യേശുദാസ് റോഡിലെ മെഡിക്കല്‍ ഷോപ്പിനെതിരേയാണു മകനും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ വിജയന്‍ രംഗത്തെത്തിയത്. കുന്നംകുളം പോലീസിലും തൃശൂര്‍ ഡി.എം.ഒയ്ക്കും വിജയന്‍ രേഖാമൂലം പരാതി നല്‍കി. പരാതിപ്രകാരം എസ്.ഐ: യു.കെ. ഷാജഹാന്‍ മെഡിക്കല്‍ ഷോപ്പ് അധികൃതരെ സ്‌റ്റേഷനിലേക്ക് വിളിച്ചെങ്കിലും ആരും വന്നില്ല. ഡി.എം.ഒയ്ക്കു നല്‍കിയ പരാതിയില്‍ നടപടിയെടുക്കുമെന്ന് അവര്‍ പറഞ്ഞു.

Ammini

വാര്‍ധക്യസഹജമായ അസുഖമോ രക്തസമ്മര്‍ദമോ, പ്രമേഹമോ ഇല്ലാതെയാണ് നാലു മക്കളുടെ അമ്മയായ അമ്മിണി 86-ാം വയസിലും അധ്വാനിച്ച് ജീവിച്ചത്. കഴിഞ്ഞമാസം തണുപ്പുമൂലം ചുമയും കഫക്കെട്ടുംവന്ന് ഡോ. ബോധി സണ്ണിയുടെ ചികിത്സയിലായിരുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരം മെഡിക്കല്‍ ഷോപ്പില്‍നിന്നു വാങ്ങിയ മരുന്നുകള്‍ മൂന്നുദിവസം കഴിച്ചതോടെ അമ്മിണിയുടെ ആരോഗ്യനില വഷളായി. രാവിലെ മകന്‍ വിജയന്‍ വിളിച്ചിട്ടും ഉണരാതിരുന്ന അമ്മയെ അബോധാവസ്ഥയില്‍ കുന്നംകുളം ഗവ. ആശുപത്രിയിലെത്തിച്ചു.

അമ്മിണിയെ പരിശോധിച്ച ഡോക്ടര്‍, അപകടകരമായ വിധം പ്രഷറും ഷുഗറും കുറഞ്ഞിട്ടുണ്ടെന്നും ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍നിന്നു നല്‍കിയ മരുന്നുകളും ബില്ലുകളും പരിശോധിച്ചപ്പോള്‍ അമ്മിണി കഴിച്ചുകൊണ്ടിരുന്ന മരുന്നുകളെല്ലാം ഡോ. ഷിഹാബിന്റെ രോഗിയായ മറ്റൊരു അമ്മിണിക്കു കൂടിയ ഷുഗറിനും പ്രഷറിനും നല്‍കേണ്ട മരുന്നുകളാണെന്നു കണ്ടെത്തിയത്. മെഡിക്കല്‍ ഷോപ്പുകാരുടെ കുറ്റകരമായ അനാസ്ഥമൂലം പ്രഷറോ, ഷുഗറോ ഇല്ലാത്ത അമ്മിണിക്കു നല്‍കിയ മരുന്നുകള്‍ കഴിച്ചതിന്റെ ഫലമായി അവശനിലയില്‍ ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നു.

ആശുപത്രിയില്‍നിന്നു മടങ്ങിയെങ്കിലും തുടര്‍ച്ചയായുള്ള കിതപ്പും ഓര്‍മക്കേടും വിട്ടുമാറാത്ത മറ്റു അസുഖങ്ങളുംമൂലം അമ്മിണി അവശനിലയിലായി. ഇളയ മകന്‍ മണികണ്ഠന്റെ വീട്ടിലാണ് അമ്മിണി താമസിക്കുന്നത്. മാനസികവും ശാരീരികവുമായ എല്ലാ നല്ല അവസ്ഥകളും നഷ്ടപ്പെട്ടതായി അമ്മിണി പറഞ്ഞു. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് പറ്റിയ തെറ്റ് അവര്‍ സമ്മതിച്ചിരുന്നതായും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നും സൂചിപ്പിച്ചിരുന്നതായും മകന്‍ വിജയന്‍ പറഞ്ഞു.

അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മറ്റു കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നു പറഞ്ഞ മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാര്‍, വിജയനെ വിളിച്ചുവരുത്തി പരിഹസിക്കുകയും അമ്മിണിയുടെ വയസ് പറഞ്ഞു കളിയാക്കുകയും നഷ്ടപരിഹാരത്തുകയുടെ പേരില്‍ ആക്ഷേപിച്ചെന്നും വിജയന്‍ പറഞ്ഞു. മറ്റാര്‍ക്കും ഇതുപോലുള്ള അവസ്ഥ വരാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നു വിജയന്‍ പറഞ്ഞു.

Thrissur
English summary
Medicines have changed old age woman; Son to complain against medical shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X