തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ വൈറസ്; വ്യാജ പ്രചാരണം നടത്തിയാല്‍ നടപടി, തൃശൂരിൽ 32 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തു നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി എ.സി. മൊയ്തീന്‍. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിരീക്ഷണത്തിലുള്ള 27 പേരില്‍ മൂന്നുപേര്‍ക്ക് പനിയുള്ളതായും വിദ്യാര്‍ഥി പരിശീലനത്തിനെത്തിയ സ്ഥാപനത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടങ്ങിയതായും എന്നാല്‍ ഭീതിയുണര്‍ത്തുന്ന ഒരു സാഹചര്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് മോഷണം, മൊബൈല്‍ ഫോണുകളപം പണവും നഷ്ടമായി, മലപ്പുറത്ത് മോഷണം പതിവാകുന്നെന്ന് പരാതി!

എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അവലോകനയോഗങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള എല്ലാവരെയും ദിവസേന ബന്ധപ്പെടാനുള്ള കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവരെയും കണ്‍ട്രോള്‍വഴി ദിവസേന ബന്ധപ്പെടുന്നുണ്ട്.

AC Moideen

ജില്ലയില്‍ 32 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കയ്ക്കിട നല്‍കുന്ന ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നിപ രോഗത്തിനെതിരേ ജില്ലാതലത്തില്‍ സജ്ജമാക്കിയ തയ്യാറെടുപ്പുകളെ സംബന്ധിച്ചും ഇനി നടത്താനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.

എം.എല്‍.എമാരായ കെ. രാജന്‍, മുരളി പെരുനെല്ലി, അനില്‍ അക്കര, മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ ടി.വി. അനുപമ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഡോ. മറിയാമ്മ ജോണ്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.എ. ആന്‍ഡ്രൂസ്, ആരോഗ്യ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭയപ്പെടാനുള്ള സാഹചര്യം നിലവിലില്ലെങ്കിലും ആരോഗ്യവകുപ്പ് വിവിധ തലത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ്, പനി ക്ലിനിക്, ചുമയുള്ള രോഗികളെ പ്രത്യേകം പരിചരിക്കുന്നതിനായി കഫ് കോര്‍ണര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമാണ്. നിലവില്‍ ആശങ്കാ ജനകമായ സാഹചര്യം ഇല്ലെന്നും ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ച നിപ കണ്‍ട്രോള്‍ സെല്ലിലേക്ക് വിളിക്കേണ്ട നമ്പറുകള്‍ 04872325329, 04872320466, 9447672961, 9447157765, 9037110537. ജില്ലാ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 04872362424.

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ 27 പേര്‍ നിരീക്ഷണത്തില്‍. എല്ലാ മുന്‍കരുതലുകളും സജ്ജം. ആശങ്കവേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റജീന. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി അടുത്തിടപഴകിയ 27 പേരാണ് നിരീക്ഷണത്തില്‍ ഒള്ളത്. ഇവരില്‍ 17 പുരുഷന്മാരും 10 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇവരില്‍ ഒരു സ്ത്രീക്ക് പനി ഉള്ളതായി അറിയിച്ചതിനെ തുടര്‍ന്ന് അവരെ പരിശോധിച്ച് ചികിത്സയ്ക്ക് വിധേയയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ള 27 പേരുടെ ആരോഗ്യനില ദിവസവും രാവിലേയും വൈകിട്ടും രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിങ്ങനെയുള്ള ത്രിതല സംവിധാനം ഇതിനായി പ്രവര്‍ത്തിക്കും. ജില്ലയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി 2300 റിബാഹിറിന്‍ ഗുളികകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

Thrissur
English summary
Minister Ac Moideen about Nipah Virus in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X