തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഴിവുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ല: മന്ത്രി എസി മൊയ്തീന്‍

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി പ്രകാരം അയാല്‍ക്കൂട്ടങ്ങള്‍ക്കുള്ള രണ്ടാം ഗഡു വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടണം മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 4011 നിയമന ഒഴിവുകളാണുള്ളത്. ഒരു സ്ഥാപനത്തില്‍ ഒഴിവു വരുന്നത് ജോലിയില്‍ ഇരിക്കുന്ന ആള്‍ പിരിഞ്ഞു പോകുമ്പോഴോ മരിച്ചു പോകുമ്പോഴോ ആണ്. ഒഴിവു വരുന്ന മുറയ്ക്ക് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പി എസ് സി പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുക.

1

പത്തു വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റിനേയും നിയമനത്തിനെയും ഒഴിവുകളെയും ബാധിക്കാത്ത തരത്തില്‍ സൂപ്പര്‍ ന്യൂമറിക് പോസ്റ്റുകള്‍ ആയിട്ടാണ് അത്തരം നിയമനങ്ങള്‍ നടത്തുക. മനുഷ്യത്വപരമായ സമീപനം എന്ന നിലയിലാണ് ഇത്തരം പോസ്റ്റുകളെ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സഹായമാണ് ആര്‍കെഎല്‍എസ്. ഇത്തരം പദ്ധതികളിലൂടെ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.

കുടുംബശ്രീയുടെ കാര്യത്തില്‍ അത്രകണ്ട് കരുതല്‍ സംസ്ഥാന സര്‍ക്കാറിനുണ്ട്. സഹായിക്കാനും പണം നല്‍കാനും സര്‍ക്കാരും ബാങ്കുകളും ഒപ്പമുണ്ട്. തൊഴില്‍ പരിശീലന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനപിന്തുണ ഉറപ്പാക്കണം. ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ കുടുംബശ്രീയെ പുനഃസംഘടിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയണം. ശാസ്ത്രീയമായ ആസൂത്രണമാണ് പഞ്ചായത്തുകളും കുടുംബശ്രീകളും തമ്മില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശയിനത്തില്‍ 22.53 കോടി രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒന്നാംഗഡുവായ 29.13 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 2020 ഫെബ്രുവരിയില്‍ വിതരണം ചെയ്തിരുന്നു. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍, വീടുകള്‍ക്ക് ചെറിയ തോതിലുള്ള അറ്റകുറ്റപണികള്‍ ആവശ്യമായിട്ടുള്ളവര്‍ എന്നീ വിഷമാസന്ധികള്‍ നേരിടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍ കെ എല്‍ എസ്) പദ്ധതി ആവിഷ്‌കരിച്ചത്.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

ഇത്പ്രകാരം അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കി. പദ്ധതി പ്രകാരം 6837 അയല്‍ക്കൂട്ടങ്ങള്‍ക്ക് 353.90 കോടി വായ്പ ലഭ്യമാക്കി. ലഭ്യമാക്കിയ വായ്പയുടെ പലിശയുള്‍പ്പെടെയുള്ള തിരിച്ചടവ് അയല്‍ക്കൂട്ടങ്ങള്‍ നടത്തി വരികയാണ്. ഈ വായ്പയുടെ പലിശയിനത്തില്‍ നിന്നാണ് ഗഡുക്കളായി തുക അനുവദിക്കുന്നത്. ജില്ലയിലെ 6837 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 43846 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Thrissur
English summary
minister ac moideen says government filling every vaccancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X