Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി; കേരളം രാജ്യത്തിന് അഭിമാനം: മന്ത്രി ചിഞ്ചു റാണി

തൃശൂര്‍: വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തിന് അഭിമാനമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയര്‍ന്നുവെന്നും മൃഗസംരക്ഷണം - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. എസ് എന്‍ പുരം മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെയും മെറിറ്റ് ഡേയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

thrissur

വിദ്യാഭ്യാസ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിന് തുകയാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടുന്ന സ്‌കൂളുകളായി മാറി. ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങളും കേന്ദ്രങ്ങളുമാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും വികസന മാറ്റങ്ങള്‍ കാണാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, മറ്റ് പ്രതിഭകള്‍, കെട്ടിട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍, കെട്ടിടം നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ എന്നിവരെ മന്ത്രി ആദരിച്ചു. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, എസ് എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വത്സമ്മ ടീച്ചര്‍, എസ് എന്‍ പുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ നൗഷാദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഐ അയ്യൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ഷാജി, എറണാകുളം ആര്‍ഡിഡി കെ വഹീദ, തൃശ്ശൂര്‍ റീജിയന്‍ (വിഎച്ച്എസ്ഇ) അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ എ ജി സുനില്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+