തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കം: തുറക്കുന്നത് അറിയിച്ചില്ലെന്ന് മന്ത്രി റിയാസ്; ടോള്‍ അനുവദിക്കില്ലെന്ന് മന്ത്രി രാജന്‍

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയായ കുതിരാനിലെ ഒന്നാം തുരങ്കം ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. അടുത്ത തുരങ്കം ഉടന്‍ തന്നെ തുറന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, ഒന്നാം തുരങ്കം തുറന്നതുകൊണ്ട് മാത്രം ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. അടുത്ത തുരങ്കം സമയ ബന്ധിതമായി തുറക്കുമെന്നും ഒന്നാം തുരങ്കം മാത്രം തുറന്നതിനാല്‍ ഉദ്ഘാടനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

kuthiran

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഉദ്ഘാടനത്തിന്റെയും ടോള്‍ പിരിവിന്റെയും പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പ്രശ്‌നമില്ലെന്നും ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തുരങ്കം തുറന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയില്ലെന്നും എന്നാല്‍ തുറന്നതിനാല്‍ വലിയ സന്തോഷമുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. രണ്ടാം തുരങ്കത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരം കേസില്‍ നിര്‍ണായക നീക്കം; സുനില്‍ നായിക്കിനെ സുന്ദരയുടെ അമ്മ തിരിച്ചറിഞ്ഞു... അടുത്ത നീക്കം?മഞ്ചേശ്വരം കേസില്‍ നിര്‍ണായക നീക്കം; സുനില്‍ നായിക്കിനെ സുന്ദരയുടെ അമ്മ തിരിച്ചറിഞ്ഞു... അടുത്ത നീക്കം?

അതേസമയം, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുതിരാനിലെ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് തുറന്നത്. രാത്രി 7.52നാണ് തുരങ്കം തുറന്നത്. തുരങ്കം തുറക്കുന്നതായി ദേശീയ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് തുറന്നിരിക്കുന്നത്. തുരങ്കം പിന്നിടാന്‍ ഒന്നര മിനിറ്റില്‍ താഴെ മാത്രമാണ് സമയം വേണ്ടത്. 2010ലാണ് കുതിരാന്‍ തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുരങ്ക നിര്‍മ്മാണം ഒന്നെങ്കിലും പൂര്‍ത്തിയായിരിക്കുന്നത്.

ഗ്രൂപ്പില്ലാത്ത പുന:സംഘടന കോണ്‍ഗ്രസില്‍ വാഴുമോ? നേതാക്കള്‍ കൊതിച്ചിട്ട് മാത്രം കാര്യമില്ല... അണികളെ കേള്‍ക്കണംഗ്രൂപ്പില്ലാത്ത പുന:സംഘടന കോണ്‍ഗ്രസില്‍ വാഴുമോ? നേതാക്കള്‍ കൊതിച്ചിട്ട് മാത്രം കാര്യമില്ല... അണികളെ കേള്‍ക്കണം

Recommended Video

cmsvideo
Kuthiran Tunnel Opened

Thrissur
English summary
Minister K Rajan Says toll will not be allowed only because first Kuthiran tunnel has been opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X