Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യമുക്ത കേരളം: ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമെന്ന് മന്ത്രി എംബി രാജേഷ്

തൃശൂര്‍: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവര്‍ത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആലത്തൂരില്‍ സ്വന്തമായി ഭൂമിയും ഭൂരേഖയും ഇല്ലാത്ത 8 കുടുംബങ്ങള്‍ക്ക് ആധാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും കൂടിച്ചേര്‍ന്ന് മാലിന്യ സംസ്‌കരണം യാഥാര്‍ത്ഥ്യമാക്കണം. ഹരിത കര്‍മ്മ സേന എന്നത് ശുചിത്വ കേരളത്തിന്റെ സൈന്യമാണ്. ഓരോ വ്യക്തിയും പങ്കാളികളായാല്‍ മാത്രമേ സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാകൂ. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യം വീട്ടില്‍ തന്നെ സംസ്‌കരിക്കാനും അജൈവമാലിന്യം ഹരിത കര്‍മ്മസേനയ്ക്ക് നല്‍കുവാനും ഓരോ വ്യക്തിയും മുന്‍കൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

kerala

കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ സോളാര്‍ പാനല്‍ ഉദ്ഘാടനവും ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് സൗജന്യമായി ലഭിച്ച 15 സെന്റ് സ്ഥലം ഏറ്റുവാങ്ങലും മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടന്നു.

മാടമ്പന്‍ വീട്ടില്‍ കുമാരന്‍, മുതുവട്ടൂര്‍ വീട്ടില്‍ എം കെ നകുലന്‍, കൈപ്പുള്ളി വീട്ടില്‍ കെ കെ കൊച്ചുമോന്‍, വെങ്ങോലി വീട്ടില്‍ വി വി പ്രസീത് കുമാര്‍, കാഞ്ഞിരക്കാടന്‍ വീട്ടില്‍ പുഷ്പ ശശി, പുത്തന്‍വീട്ടില്‍ മീനാക്ഷി ഒ പി, കൊല്ലപ്പറമ്പില്‍ വീട്ടില്‍ ടി കെ ഭാരതി, ബോയന്‍ വീട്ടില്‍ ഗിരീഷ് എന്നിവര്‍ക്കാണ് ഭൂരേഖ കൈമാറിയത്.

14 ലക്ഷം രൂപ ചെലവഴിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചത്. 6 ലക്ഷം രൂപ ചിലവില്‍ 10 കിലോവാട്ടിന്റെ ഓണ്‍ഗ്രിഡ് സോളാര്‍ പാനലാണ് ഉദ്ഘാടനം ചെയ്തത്. ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് സൗജന്യമായി 15 സെന്റ് സ്ഥലം മൂന്നാം വാര്‍ഡ് രാപ്പാളിലെ തേവര്‍മഠത്തില്‍ അനന്തനാരായണ അയ്യരില്‍ നിന്നും മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങി.
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൊബൈല്‍ ഫ്രീസര്‍ വാങ്ങുന്നതിനുള്ള തുക കുണ്ടായി വീട്ടില്‍ കെ കെ രവീന്ദ്രന്‍ മന്ത്രിക്ക് നല്‍കി. ഇരുവരെയും മന്ത്രി എം ബി രാജേഷ് പൊന്നാട നല്‍കി ആദരിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് സ്വാഗതം പറഞ്ഞു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി സബിത, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ കാര്‍ത്തിക ജയന്‍, പി. ടി. കിഷോര്‍, കെ. സി. പ്രദീപ്, എന്‍. എം. പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+