Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിനെ തീര്‍ത്ഥാടന ടൂറിസം കേന്ദ്രമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്‌പോട്ടുകള്‍ കേരളത്തില്‍ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തില്‍ ഇനിയുമേറെ സാധ്യതകള്‍ ഉപയോഗിക്കാത്ത പത്തു കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരിലെ നവീകരിച്ച കെടിഡിസി 'ആഹാര്‍' റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

kerala

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്താനുള്ള പര്യടനം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗുരുവായൂരിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എംഎല്‍എയും നാട്ടുകാരും തന്ന നിവേദനങ്ങള്‍ പരിശോധിച്ച് തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് ഗുരുവായൂരിന്റെയും സമീപ പ്രദേശങ്ങളുടേയും മറ്റ് സാധ്യതകള്‍ കൂടി പരിശോധിക്കും. ദേവസ്വം മന്ത്രിയുമായി കൂടിയാലോചിച്ച് ടൂറിസത്തില്‍ വലിയ പരിഗണന ഗുരുവായൂരിന് ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

നിശ്ചിത സമയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് പുറമെ, ചക്കംകണ്ടം കായല്‍, ചാവക്കാട് കടല്‍, ആനക്കോട്ട എന്നിങ്ങനെ പില്‍ഗ്രിം ടൂറിസത്തിനുള്ള അനന്ത സാധ്യതകള്‍ കൂടി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. വൈകാതെ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും യാത്രകള്‍ക്കും സഹായകരമാകുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് രൂപീകരിക്കും.

ടൂറിസം മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും നവീകരണം നടന്നുവരുന്നതിന്റെ ഭാഗമായാണ് കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ ഗുരുവായൂരിലെ ആഹാര്‍ റസ്റ്റോറന്റ് നവീകരിച്ചത്. കെടിഡിസിയുടെ ഗുരുവായൂരിലെ 'ടാമറിന്റ്' ഹോട്ടലിലെ റസ്റ്റോറന്റ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം നവീകരണം നടത്തിയാണ് ആഹാര്‍ റസ്റ്റോറന്റ് എന്ന നാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

വിശ്രമത്തിനും താമസിക്കുന്നതിനും ശീതീകരിച്ചതും അല്ലാത്തതുമായ മുറികള്‍, വിവാഹ ഹാള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ ആഹാരില്‍ ഒരുക്കിയിട്ടുണ്ട്. റസ്റ്റോറന്റ്‌ലേക്ക് കയറിയിറങ്ങുന്ന വാഹനങ്ങള്‍ മൂലം അപകടം ഒഴിവാക്കാന്‍ പരിസരത്ത് വിളക്കുകള്‍ ഉള്ള ഇന്റര്‍ലോക്ക് പേവര്‍ ടൈലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടർ കെ രാധാകൃഷ്ണപിള്ള, സെക്രട്ടറി ഡോ. കവിത, ഗുരുവായൂർ നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, ഗുരുവായൂര്‍ ആനക്കോട്ട, ചക്കംകണ്ടം കായല്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. കേരളത്തിലെ ടൂറിസം സ്‌പോട്ടുകള്‍ ലോകത്തെ അറിയിക്കുകയാണ് ടൂറിസം വകുപ്പിന്റെ മുന്നോട്ടുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം, ചികിത്സാ രീതികള്‍ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം വകുപ്പ് ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസുമായി മന്ത്രി ചര്‍ച്ച ചെയ്തു. ആനകളുടെ മദപ്പാടിനും ചികിത്സയ്ക്കുമായി ഒരു ചികിത്സാലയം വേണമെന്ന ആവശ്യം എന്‍ കെ അക്ബര്‍ എം എല്‍ എ മുന്നോട്ട് വെച്ചു. കാര്യങ്ങള്‍ വിശദമായി പഠിച്ച് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.

കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+