Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ് എത്തിയ വര്‍ഷമാണ് കടന്നുപോയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ സഞ്ചാരികളെത്തി.

riyas

തൃശൂര്‍: സാംസ്‌കാരിക ടൂറിസം സാധ്യത വര്‍ദ്ധിച്ചുവരികയാണെന്നും കേരള കലാമണ്ഡലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാമണ്ഡലത്തില്‍ പത്ത് ദിവസങ്ങളിലായി നടന്നുവന്ന നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം കൂത്തമ്പലത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ് എത്തിയ വര്‍ഷമാണ് കടന്നുപോയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ സഞ്ചാരികളെത്തി. സംസ്ഥാനത്തെ ആഘോഷങ്ങളും ടൂറിസത്തിന് വലിയ സംഭാവന നല്‍കുന്നുണ്ട്. ടൂറിസം വകുപ്പിന്റെ ഡിസൈന്‍ പോളിസി ശില്പശാലയില്‍ കലാമണ്ഡലത്തിന്റെ ടൂറിസം സാധ്യത പ്രതിപാദിച്ചിട്ടുണ്ട്. കലാമണ്ഡലം ഒരു ടൂറിസം കേന്ദ്രമായി മാറ്റുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പ്രൊഫ. എം വി നാരായണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് കെ എം, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ക്ക് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഭരണസമിതി അംഗങ്ങളായ ടി കെ വാസു, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, കെ രവീന്ദ്രനാഥ്, ഡോ. കലാമണ്ഡലം കനക കുമാര്‍, വി ആഷിക് എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. രാജേഷ് കുമാര്‍ പി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുധീര്‍ പുതിയപറമ്പത്ത് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+