എക്സൈസിനു ഇനി തോക്ക് പരിശീലനം: ടി പി രാമകൃഷ്ണന്, നീക്കം മയക്കുമരുന്ന് സംഘങ്ങളെ പ്രതിരോധിക്കാന്‍!
തൃശൂര്‍: ലഹരി കടത്തുസംഘങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതു കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്. എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-ാമത് സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 19,000 ഓളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഴുനൂറോളം കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.
സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്; സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഉടൻ തീരുമാനം വേണം
സമൂഹത്തില്‍ ആഴത്തില്‍ വേരോടാന്‍ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരേ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. പുതിയ എക്സൈസ് ഓഫീസുകള്‍ ആരംഭിച്ചു. മൂന്നൂറിലധികം തസ്തിക സൃഷ്ടിച്ചു. ആദിവാസി മേഖലകളില്‍ ബോധവത്കരണം ശക്തമാക്കാന്‍ ഇടുക്കി ദേവികുളത്തും മലപ്പുറം നിലമ്പൂരിലും ജനമൈത്രി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചു. പട്ടികവര്‍ഗ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വനാതിര്‍ത്തികളില്‍ എന്‍ഫോഴ്സ്മെന്റ് ശക്തമാക്കാനും 25 പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് നിയമനം നല്കി.
സേനയുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. മികച്ച ഇന്‍ഡോര്‍ ട്രെയിനിയും ആള്‍റൗണ്ടറുമായ എ.എം. അഖില്‍, മികച്ച ഔട്ട് ഡോര്‍ ട്രെയിനി എം. അരുണ്‍, മികച്ച ഷോട്ട് ട്രെയിനി പി.എസ്. പ്രിഷി എന്നിവര്‍ക്ക് ട്രോഫി നല്കി. 51 സിവില്‍ എക്സൈസ് ഓഫീസര്‍മാരാണ് സേനയുടെ ഭാഗമായത്. 22 ബിരുദധാരികളും ഏഴ് ബിരുദാനന്തര ബിരുദധാരികളും നാലു വീതം ബി.ടെക്കുകാരും ബി.എഡുകാരുമുണ്ട്. കൂടാതെ നെറ്റ്, സെറ്റ്, എം.സി.എ., എം.ബി.എ. ഡിപ്ലോമ യോഗ്യതയുള്ളവരുമുണ്ട്. എക്സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്, അഡീഷനല്‍ എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) സാം ക്രിസ്റ്റി ഡാനിയല്‍, അക്കാദമി പ്രിന്‍സിപ്പല്‍ ജോയിന്റ് എക്സൈസ് കമീഷണര്‍ പി.വി. മുരളികുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയര്‍ അജിത വിജയന്, ഓഫീസര്‍മാര്‍, ട്രെയിനികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications