തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്‌സൈസിനു ഇനി തോക്ക് പരിശീലനം: ടി പി രാമകൃഷ്ണന്‍, നീക്കം മയക്കുമരുന്ന് സംഘങ്ങളെ പ്രതിരോധിക്കാന്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലഹരി കടത്തുസംഘങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതു കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍. എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-ാമത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 19,000 ഓളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഴുനൂറോളം കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.

സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്; സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഉടൻ തീരുമാനം വേണം

സമൂഹത്തില്‍ ആഴത്തില്‍ വേരോടാന്‍ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരേ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. പുതിയ എക്‌സൈസ് ഓഫീസുകള്‍ ആരംഭിച്ചു. മൂന്നൂറിലധികം തസ്തിക സൃഷ്ടിച്ചു. ആദിവാസി മേഖലകളില്‍ ബോധവത്കരണം ശക്തമാക്കാന്‍ ഇടുക്കി ദേവികുളത്തും മലപ്പുറം നിലമ്പൂരിലും ജനമൈത്രി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചു. പട്ടികവര്‍ഗ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വനാതിര്‍ത്തികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കാനും 25 പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് നിയമനം നല്‍കി.

സേനയുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. മികച്ച ഇന്‍ഡോര്‍ ട്രെയിനിയും ആള്‍റൗണ്ടറുമായ എ.എം. അഖില്‍, മികച്ച ഔട്ട് ഡോര്‍ ട്രെയിനി എം. അരുണ്‍, മികച്ച ഷോട്ട് ട്രെയിനി പി.എസ്. പ്രിഷി എന്നിവര്‍ക്ക് ട്രോഫി നല്‍കി. 51 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് സേനയുടെ ഭാഗമായത്. 22 ബിരുദധാരികളും ഏഴ് ബിരുദാനന്തര ബിരുദധാരികളും നാലു വീതം ബി.ടെക്കുകാരും ബി.എഡുകാരുമുണ്ട്. കൂടാതെ നെറ്റ്, സെറ്റ്, എം.സി.എ., എം.ബി.എ. ഡിപ്ലോമ യോഗ്യതയുള്ളവരുമുണ്ട്. എക്‌സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷനല്‍ എക്‌സൈസ് കമീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സാം ക്രിസ്റ്റി ഡാനിയല്‍, അക്കാദമി പ്രിന്‍സിപ്പല്‍ ജോയിന്റ് എക്‌സൈസ് കമീഷണര്‍ പി.വി. മുരളികുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയര്‍ അജിത വിജയന്‍, ഓഫീസര്‍മാര്‍, ട്രെയിനികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

excise-1562
Thrissur
English summary
Minister TP Ramakrishnan about Weapon training for Excise officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X