പുഴയ്ക്കല്‍ പാടത്തെ കെഎല്‍ഡിസി ബണ്ട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: പുഴയ്ക്കല്‍ പാടത്ത് കേരള ലാന്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ(കെ എല്‍ ഡി സി) കീഴിലുള്ള ബണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വ്വേ ഇന്ന് (ജനുവരി 27) മുതല്‍ ആരംഭിക്കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ബണ്ട് നിര്‍മ്മാണ സര്‍വ്വേ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ സര്‍വ്വേ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കെ എല്‍ ഡി സി ബണ്ട് നിര്‍മ്മാണവും കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അടിയന്തിര പരിഹാരം കാണുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയ്ക്കല്‍ പാലത്തിനടുത്ത് കെഎല്‍ഡിസി നടത്തുന്ന കനാല്‍ ബണ്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവില്‍ കൃഷി നടത്തുന്ന സ്ഥലം ആദ്യഘട്ടത്തില്‍ ഒഴിവാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അംഗീകരിച്ചു.
കൊയ്ത്ത് കഴിഞ്ഞതിന് ശേഷമേ ഈ പ്രദേശത്തെ ബണ്ട് നിര്‍മ്മാണം ആരംഭിക്കൂ. കൃഷി ഇല്ലാത്ത ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന് ആരംഭിക്കണം. സര്‍വ്വേയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച കര്‍ഷകരുടെ സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ കര്‍ഷകര്‍ പാടശേഖരത്തില്‍ വിളവിറക്കിയതിനാല്‍ കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ബണ്ട് നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്ന കര്‍ഷകരുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു.
എം എല്‍ എ റോഡ് മുതല്‍ പുഴക്കല്‍ പാലത്തിനടുത്ത് വരെ നാലര കിലോമീറ്ററാണ് ബണ്ട് നിര്‍മ്മിക്കുന്നത്. നബാര്‍ഡ് പദ്ധതിയുടെ ഭാഗമായി 10.58 കോടി രൂപ ചെലവിലാണ് ബണ്ട് നിര്‍മ്മാണം. തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ എല്‍ ഡി സി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പി കെ ശാലിനി, അയ്യന്തോള്‍ കൃഷി ഓഫീസര്‍ ശരത് മോഹന്‍, തൃശൂര്‍ തഹസില്‍ദാര്‍ എം സന്ദീപ്, സൂപ്രണ്ട് എഞ്ചീനിയര്‍ കോര്പ്പറേഷന് ഹൈബി ജോര്‍ജ്, കോര്പ്പറേഷന് സെക്രട്ടറി വിനു സി കുഞ്ഞപ്പന് എന്നിവര്‍ പങ്കെടുത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications