തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുഴയ്ക്കല്‍ പാടത്തെ കെഎല്‍ഡിസി ബണ്ട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Google Oneindia Malayalam News

തൃശൂര്‍: പുഴയ്ക്കല്‍ പാടത്ത് കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(കെ എല്‍ ഡി സി) കീഴിലുള്ള ബണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വ്വേ ഇന്ന് (ജനുവരി 27) മുതല്‍ ആരംഭിക്കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബണ്ട് നിര്‍മ്മാണ സര്‍വ്വേ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ സര്‍വ്വേ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

kerala

കെ എല്‍ ഡി സി ബണ്ട് നിര്‍മ്മാണവും കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അടിയന്തിര പരിഹാരം കാണുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയ്ക്കല്‍ പാലത്തിനടുത്ത് കെഎല്‍ഡിസി നടത്തുന്ന കനാല്‍ ബണ്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവില്‍ കൃഷി നടത്തുന്ന സ്ഥലം ആദ്യഘട്ടത്തില്‍ ഒഴിവാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അംഗീകരിച്ചു.

കൊയ്ത്ത് കഴിഞ്ഞതിന് ശേഷമേ ഈ പ്രദേശത്തെ ബണ്ട് നിര്‍മ്മാണം ആരംഭിക്കൂ. കൃഷി ഇല്ലാത്ത ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന് ആരംഭിക്കണം. സര്‍വ്വേയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച കര്‍ഷകരുടെ സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ കര്‍ഷകര്‍ പാടശേഖരത്തില്‍ വിളവിറക്കിയതിനാല്‍ കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ബണ്ട് നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്ന കര്‍ഷകരുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു.

എം എല്‍ എ റോഡ് മുതല്‍ പുഴക്കല്‍ പാലത്തിനടുത്ത് വരെ നാലര കിലോമീറ്ററാണ് ബണ്ട് നിര്‍മ്മിക്കുന്നത്. നബാര്‍ഡ് പദ്ധതിയുടെ ഭാഗമായി 10.58 കോടി രൂപ ചെലവിലാണ് ബണ്ട് നിര്‍മ്മാണം. തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ എല്‍ ഡി സി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി കെ ശാലിനി, അയ്യന്തോള്‍ കൃഷി ഓഫീസര്‍ ശരത് മോഹന്‍, തൃശൂര്‍ തഹസില്‍ദാര്‍ എം സന്ദീപ്, സൂപ്രണ്ട് എഞ്ചീനിയര്‍ കോര്‍പ്പറേഷന്‍ ഹൈബി ജോര്‍ജ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
Minister VS Sunilkumar says, construction of KLDC bund at Puzhaykal field should start immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X