തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവും

Google Oneindia Malayalam News

തൃശൂര്‍; മരണത്തിന്റെ വക്കോളമെത്തിച്ച കോവിഡ് രോഗത്തെ തുരത്തിയോടിച്ച മെഡിക്കൽ കോളേജിലേക്ക് ഒരിക്കൽകൂടി മിരാസയെത്തി. അധികൃതർക്കുള്ള നന്ദിപറച്ചിൽ മാത്രമായിരുന്നില്ല ലക്ഷ്യം. രോഗികളുടെ കട്ടിലുകൾ മറക്കുന്നതിനുള്ള 12 സ്ക്രീനുകളും ഒപ്പം പ്രാണ പദ്ധതിയുടെ ഒരു യൂണിറ്റിലേക്ക് വേണ്ട 12000 രൂപ സഹായവും കൂടെ കൂട്ടിയാണ് ഒന്നര മാസം മുൻപ് കോവിഡ് മുക്തി നേടിയ ഇരിങ്ങാലക്കുട കേരള ഫീഡ്സ് ജീവനക്കാരനായ മിരാസ മെഡിക്കൽ കോളേജിലെത്തിയത്.

1601149924

പന്ത്രണ്ട് ദിവസം വെന്റിലേറ്ററിലും പതിനൊന്ന് ദിവസം ഐ സി യുവിലും കിടന്നാണ് മിരാസ രോഗവിമുക്തനായത്. ഗുരുതരാവസ്ഥയിലായിരുന്ന മിരാസയെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സിച്ചാണ് ജീവൻ രക്ഷപ്പെടുത്തിയത്. പ്ലാസ്മ ചികിത്സയും നൽകി.

മിരാസ നൽകിയ സ്ക്രീനുകളും പ്രാണ പദ്ധതിയിലേക്കുള്ള സഹായവും അനിൽ അക്കര എംഎൽഎ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസിന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ലെയ്സൺ ഓഫീസർ ഡോ സി രവീന്ദ്രൻ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ ഷംസാദ് ബീഗം, ഡോ പി എൻ ശ്രീജിത്ത്, മിരാസയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 കൊവിഡ് സ്ഥിരീകരിച്ച രോഗിക്ക് തുടർ ചികിത്സ നൽകിയില്ല, നടപടിയെന്ന് കൊല്ലം ജില്ലാ കളക്ടർ കൊവിഡ് സ്ഥിരീകരിച്ച രോഗിക്ക് തുടർ ചികിത്സ നൽകിയില്ല, നടപടിയെന്ന് കൊല്ലം ജില്ലാ കളക്ടർ

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർരാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

Thrissur
English summary
Mirasa, who defeated covid, went back to medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X