തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍ത്താറ്റ് കൃഷി ഓഫീസറുടെ അനാസ്ഥ: കുന്നംകുളത്ത് പാടത്ത് ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊയ്‌തെടുത്ത നെല്ല് സിവില്‍ സപ്ലൈകോ അധികൃതരെ കൊണ്ട് സംഭരിപ്പിക്കുന്നതില്‍ ആര്‍ത്താറ്റ് കൃഷി ഓഫീസറുടെ അനാസ്ഥ കാരണം കുന്നംകുളം ചെറുവത്താനി ചിറക്കഴത്താഴം പാടത്ത് ടണ്‍കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു. ഒരു മഴ പെയ്താല്‍ ഇതുവരെ അധ്വാനിച്ച് ഉണ്ടാക്കിയ നെല്ല് മുഴുവന്‍ നശിച്ചുപോകുമെന്ന വേദനയിലാണ് കര്‍ഷകര്‍.

കതിരണിയാന്‍ ഒരുങ്ങി ആനവിരട്ടി പാടശേഖരം...!!! പ്രളയത്തിനുശേഷം പാടശേഖരം ഒരുക്കുമ്പോള്‍ കര്‍ഷകരും പ്രതീക്ഷയില്‍....!!!കതിരണിയാന്‍ ഒരുങ്ങി ആനവിരട്ടി പാടശേഖരം...!!! പ്രളയത്തിനുശേഷം പാടശേഖരം ഒരുക്കുമ്പോള്‍ കര്‍ഷകരും പ്രതീക്ഷയില്‍....!!!

250 ഏക്കര്‍ വരുന്ന ചിറാക്കഴത്താഴം കോള്‍ പടവില്‍ പുഞ്ച കൃഷി ചെയ്ത കര്‍ഷകരാണ് ആര്‍ത്താറ്റ് കൃഷി ഓഫീസ് അധികൃതരുടെ പിടിപ്പുകേടുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൊയ്‌തെടുത്ത നെല്ല് നാലു ദിവസമായി പാടത്തും ഒഴിഞ്ഞ തെങ്ങിന്‍പറമ്പിലും ടാര്‍പ്പായ വിരിച്ച് മൂടിയിട്ടിരിക്കുകയാണ്. മഞ്ഞും വെയിലുംകൊണ്ട് നെല്ല് തൂക്കം കുറഞ്ഞുവരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ആണ് വേനല്‍മഴയെ ചൊല്ലിയുള്ള ഭയവും.

കര്‍ഷകര്‍ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി സപ്ലൈകോയില്‍ ജനുവരി മാസത്തില്‍ത്തന്നെ നെല്ല് സംഭരണത്തിന് പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനാവശ്യമായ രേഖകള്‍ ആര്‍ത്താറ്റ് കൃഷി ഓഫീസിലും സമര്‍പ്പിച്ചിരുന്നു. രജിസ്‌ട്രേഷന്‍ സമയത്ത് വിളവെടുപ്പ് രണ്ട് ഘട്ടങ്ങളിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചതാണ് കര്‍ഷകരെ വെട്ടിലാക്കിയത്. കോര്‍പ്പ് ഒന്നില്‍ 102 കര്‍ഷകരും കോര്‍പ്പ് രണ്ടില്‍ 53 കര്‍ഷകരുമായാണ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ അറിയാതെയാണ് ഇത്തരത്തിലുള്ള തരംതിരിച്ചുള്ള രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളതെന്ന് കര്‍ഷകര്‍ പറഞ്ഞു.

Paddy rice

ഇതുപ്രകാരം കോര്‍പ്പ് രണ്ടിലെ 45 കര്‍ഷകരുടെ നെല്ല് സംഭരണത്തിന് ഉത്തരവായിട്ടുണ്ട്. എന്നാല്‍ കോര്‍പ്പ് രണ്ടിലെ കര്‍ഷകരുടെ കൊയ്ത്ത് ആരംഭിച്ചിട്ടില്ല. കൊയ്ത്ത് അവസാനിച്ച കോര്‍പ്പ് ഒന്നിലെ കര്‍ഷകരുടെ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. ഇന്നലെ വരെ ടാര്‍പ്പായ വിരിച്ച് മൂടിയിട്ടിരിക്കുന്ന നെല്ല് കൊണ്ടുപോകുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി ചെയ്യാന്‍ പറയുന്ന ആര്‍ത്താറ്റ് കൃഷി ഓഫീസര്‍ കൃഷിചെയ്ത കര്‍ഷകരോട് മോശമായാണ് പെരുമാറുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. കൃഷി ഓഫീസില്‍നിന്നുള്ള അപാകതകളാണ് പ്രശ്‌നം രൂക്ഷമാക്കാന്‍ കാരണമായതെന്ന് കര്‍ഷകര്‍ സൂചിപ്പിച്ചു. കര്‍ഷകരെ സഹായിക്കുന്ന നിലപാട് കൃഷി ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

കൊയ്‌തെടുത്ത നെല്ല് സൂക്ഷിച്ചുവച്ചിരിക്കുന്ന കര്‍ഷകരുടെ നിസഹായാവസ്ഥ സപ്ലൈകോ അധികൃതരും സ്വകാര്യ മില്ലുകളും ചൂഷണം ചെയ്യുകയാണ്. ഇന്നലെയടക്കം കോള്‍ കര്‍ഷകസംഘം പ്രസിഡന്റ് അര്‍ജുനനും സെക്രട്ടറി മജീദും നെല്ല് സംഭരിക്കാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും സംഭരണത്തിന് അനുകൂലമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

കൊയ്‌തെടുത്ത നെല്ല് മില്ലുകാര്‍ക്കും വേണ്ട

പുന്നയൂര്‍ക്കുളം കുട്ടാടന്‍ പാടത്തു കൊതയ്‌തെടുത്ത നെല്ല് മില്ലുകാര്‍ക്കും വേണ്ട. പുന്നയൂര്‍ പഞ്ചായത്തിലെ കുട്ടാടന്‍ പാടത്ത് നാല്‍പ്പതോളം ഏക്കറിലധികം കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായത്. കൊയ്ത നെല്ല് കൊണ്ടുപോകാനായി സപ്ലൈകോയെ ബന്ധപ്പെടുമ്പോള്‍ മില്ലുകാരുടെ നമ്പര്‍ കൊടുക്കും. മില്ലുകാര്‍ വരാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. കൊയ്‌തെടുത്ത ടണ്‍കണക്കിന് നെല്ല് ഷീറ്റിട്ട് മൂടി കാത്തിരിക്കുകയാണ് കര്‍ഷകരിപ്പോള്‍.

പ്രളയദുരിതത്തില്‍നിന്ന് ഒരു വിധേന കരകയറാന്‍ ശ്രമിക്കുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് കര്‍ഷകരെ ദ്രോഹിക്കുന്നത്. എട്ടുലക്ഷം രൂപയോളം ചെലവഴിച്ച് ഇറക്കിയ കൃഷിയില്‍നിന്ന് ലാഭമില്ലെങ്കിലും മുടക്കുമുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അധികൃതരുടെ ഈ കര്‍ഷകദ്രേഹ നടപടി.

Thrissur
English summary
Mismanagement of Agriculture Office, tons of paddy may ruine in rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X