ഒടിയനെ വരവേല്‍ക്കാന്‍ ഭീമാകാര കട്ടൗട്ടുമായി രാഗം തിയേറ്റര്‍!!
തൃശൂര്‍: ഒടിയനെ വരവേല്‍ക്കാന്‍ 130 അടി ഉയരമുള്ള ഒടിയന്റെ പടുകൂറ്റന്‍ ഭീമാകാര കട്ടൗട്ട് ഒരുക്കി രാഗം തിയേറ്റര്‍. മലയാളികള്‍ കാത്തിരുന്ന ബ്രഹ്മാണ്ഡന്‍ ചിത്രം ഒടിയനിലെ മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് കട്ടൗട്ടിന്റെ ആകര്‍ഷണീയത.
ഇളംപച്ച ഷര്‍ട്ടും കറുത്ത മുണ്ടും കാവിതോര്‍ത്തുമണിഞ്ഞ കട്ടൗട്ട് കാണാന്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ തിരക്കുമുണ്ട്. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ റിലീസിന്റെ ശോഭ കെടുത്തുമെന്ന ആശങ്കയ്ക്കിടയിലും ഒടിയന്റെ റിലീസ് ആവേശം ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മോഹന്‍ലാലിന്റെ പരകായപ്രവേശം കാണാനായി മാസങ്ങളോളമുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ചിത്രത്തിന് വേണ്ടി തടി കുറച്ച് വ്യത്യസ്ത ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. റിലീസിന് മുന്‍പ് നൂറുകോടി ക്ലബില്‍ കടന്ന സിനിമ എന്ന വിശേഷണത്തോടെയാണ് ഒടിയനെത്തുന്നത്.












Click it and Unblock the Notifications