തൃശൂരിൽ സ്വകാര്യ ബസില്‍ പീഡനം: ജീവനക്കാരന്‍ പിടിയില്‍, കേസ് രിജിസ്റ്റർ ചെയ്തത് പോക്‌സോ വകുപ്പു പ്രകാരം!
തൃശൂര്‍: സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍വെച്ചായിരുന്നു സംഭവം. അഷ്ടമിച്ചിറ ദേശത്ത് പ്ലാവിട പറമ്പില്‍ ബിനേഷ് (32) ആണ് അറസ്റ്റിലായത്.
മാള-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ലക്ഷ്മി ബസിലെ ജീവനക്കാരനാണ് ബിനേഷ്. കഴിഞ്ഞ ദിവസം വൈകിട്ടു തൃശൂരില്‍നിന്നു ബസ്സില്‍ കയറി ഇരിങ്ങാലക്കുട സ്റ്റാന്റില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസ് ജീവനക്കാരന്‍ പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചത്. സംഭവ സമയത്ത് ബസ് സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരോട് പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. ഉടന്‍തന്നെ പോലീസ് പ്രതിയെ പിടികൂടി. ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ര്‍ സിവി ബിബിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി രൂപീകരിച്ച പോക്‌സോ വകുപ്പു പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications