വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി: 34 കാരിയായ വീട്ടമ്മ തൃശൂരിലെ ഫ്ലാറ്റില്‍!!
തൃശൂര്‍: ബ്യൂട്ടിഷ്യന് ജോലി ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മണത്തല കാറ്റാടിക്കടവ് സ്വദേശി 34 കാരിയുടെ പരാതിയിന്മേല് രണ്ടുപേര്‍ക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മണത്തല സ്വദേശികളായ പ്രതികള്‍ നാട്ടിലെത്തിയെങ്കിലും ഒളിവിലാണ്. പ്രതികളില്‍നിന്നുള്ള ഭീഷണിമൂലം വീട്ടമ്മ ത്യശൂരിലെ ഒരുഫ്ളാറ്റില്‍ രഹസ്യമായി കഴിയുകയാണ്.
തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയിന്മേല് തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന് എസ്.ഐ. എം.എ. ഷാജിത മുമ്പാകെ വീട്ടമ്മ നല്കിയ മൊഴി ചാവക്കാട് എസ്.ഐ. കെ.ജി. ജയപ്രദീപിന് കൈമാറിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി. 323, 354, 34 വകുപ്പുകളനുസരിച്ചും എമ്രിഗ്രേഷന്‍ നിയമം 24,10 വകുപ്പുകളനുസരിച്ചുമാണ് പോലീസ് കേസ് എടുത്തീട്ടുള്ളത്. പിതാവും മകനുമാണ് കേസിലെ പ്രതികള്‍. സെപ്റ്റംബര്‍ 24ന് ദുബായിലെ ദേരയിലാണ് പ്രതികള്‍ തന്നെ ആദ്യം ലൈംഗീകമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. പിന്നീട് പലയിടത്തുമായി പീഡനം തുടര്‍ന്നു. പ്രതികളുടെ കൈകളില്‍നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വീട്ടമ്മ പരാതി നല്‍കിയത്.

പ്രതികളുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസ് നിര്‍ദേശപ്രകാരം നാട്ടിലെത്തിയ പ്രതികള്‍ ചില ഉന്നതസ്വാധീനത്തെ തുടര്‍ന്നാണ് പോലീസിന്റെ കൈകളില്‍നിന്നും വഴുതിപോയതെന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്. കേസിലെ ഒന്നാം പ്രതിയും വീട്ടമ്മയും വര്‍ഷങ്ങളായി അറിയുന്നവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായില്‍ ബ്യൂട്ടീഷ്യന് ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്. ആറര ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. വീട്ടമ്മ ഒരുലക്ഷം രൂപ ബാങ്കില്‍നിന്നും വായ്പയെടുത്ത് പ്രതിക്കു നല്കി. സെപ്റ്റംബര്‍ 21നു ഇരുവരും കൂടിയാണ് ദുബായിലേക്ക് പോകുന്നത്. ദുബായില്‍ കാത്തുനിന്ന രണ്ടാംപ്രതിയും കൂടി ദേരയിലെ ഫ്ളാറ്റിലെത്തി. വീട്ടമ്മയെ മുറിയിലാക്കി പ്രതികള്‍ രണ്ടുപേരും പോയി .
പിറ്റേന്ന് രണ്ടാം പ്രതിയുടെയടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല. ഈകാരണത്തെ തുടര്‍ന്ന് രണ്ടാംപ്രതി വീട്ടമ്മയുമായി വാക്കുതര്‍ക്കമുണ്ടായി. ഫ്ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളായ ഏതാനും സ്ത്രീകളുമായിവന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടണമെങ്കില്‍ അവര്‍ പറയുന്നതെന്തും അനുസരിക്കുകയേ വീട്ടമ്മക്കു വഴിയുണ്ടായിരുന്നുള്ളു. പിറ്റേദിവസം ജോലിക്കെന്നും പറഞ്ഞ് കുറച്ച് ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി. എട്ട് മുറികളുള്ള സെന്ററില്‍ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നത് ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു. മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി.
വീട്ടമ്മയിരുന്നിരുന്ന മുറിയിലേക്ക് ഒന്നാം പ്രതി കടന്നുവന്ന് ഉപദ്രവിക്കുകയും ബലമായി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. ഈ നിലയില്‍ അവിടെ കഴിയാനാകില്ലെന്ന് ഉറച്ച വീട്ടമ്മ പ്രതികളുടെ എല്ലാ ഇംഗിതങ്ങള്‍ക്കും വഴങ്ങി. വീട്ടമ്മയുടെ നിര്‍ബന്ധം മൂലം പ്രതികള്‍ പാസ്പോര്‍ട്ടും ടിക്കറ്റും നല്കി നാട്ടിലേക്ക് പറഞ്ഞയച്ചു. ത്യശൂരിലെ ഫ്ളാറ്റില്‍ രഹസ്യമായി കഴിഞ്ഞ വീട്ടമ്മ ഒന്നാം പ്രതിയുടെ ഭാര്യയെ വിളിച്ചു വരുത്തി വിവരങ്ങളെല്ലാം പറഞ്ഞു. അവരെയും ദുബായില്‍ കൊണ്ടുപോയി മസാജ് സെന്ററില്‍ പ്രതികള്‍ മറ്റുള്ളവര്‍ക്കു കാഴ്ച വച്ചിട്ടുണ്ടത്രെ. പ്രതികളുടെ വധ ഭീഷണിയുള്ളതിനാലാണ് ഒളിച്ചു താമസിക്കുന്നതെന്നും വീട്ടമ്മ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications