ഒമ്പതുവയസുകാരനെ സന്യാസി ലൈംഗിക പീഡനത്തിന് ഇരയാക്കി
തൃശൂര്‍: ഒമ്പതുവയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സന്യാസി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തൃശൂര്‍ രാമകൃഷ്ണ മിഷനുകീഴിലുള്ള പുറനാട്ടുകരയിലെ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരുനായ കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഇതേ ഹോസ്റ്റലില്‍ വാര്‍ഡനായ വസുപ്രധാനന്ദ സന്യാസി പീഡിപ്പിച്ചതായാണ് രക്ഷിതാക്കളുടെ ആരോപണം.
ക്രിസ്മസിന് സ്‌കൂള്‍ അടച്ചതിനാല്‍ മകനെ കൂട്ടിക്കൊണ്ടുപോകാനായി രക്ഷിതാക്കള്‍ സ്‌കൂളിലത്തിയിരുന്നു. അപ്പോഴാണ് പീഡനവിവരം അറിയുന്നത്. കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നതായും കണ്ടെത്തി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ഡോക്ടര്‍ പരിശോധിക്കുമ്പോഴായിരുന്നു പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി വെളിപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് സ്‌കൂളിലെത്തി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പേരാമംഗലം പോലീസിലും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ക്കും സമാനമായ അവസ്ഥയുണ്ടായതായി ആരോപണമുണ്ട്.
സ്‌കൂള്‍ അധികൃതരില്‍ നിന്നും ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉചിതമായ നടപടിയെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പരാതിയില്‍ അനാസ്ഥ കാണിച്ചെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications