മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും മൂന്നു ലക്ഷം പിഴയും
തൃശൂര്‍: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പട്ടിക വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. 12 വര്‍ഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചത്. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി അംഗപരിമിതയായ യുവതിയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി അജിത് കുമാറാണ് ശിക്ഷി വിധിച്ചത്.
Recommended Video


നോര്‍ത്ത് പാലാത്തുരുത്ത് കളത്തിപ്പറമ്പില്‍ ചിഞ്ചു ഖാന്‍ (34) ആണ് പട്ടികവര്‍ഗക്കാര്‍ക്കെതിരായുള്ള അതിക്രമം തടയല്‍ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ അര ലക്ഷം രൂപയും ആഭരണങ്ങളും പ്രതി കൈക്കലാക്കിയിരുന്നു . യുവതിയെ പലപ്പോഴായി ഉപദ്രവിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാള ഇന്‍സ്‌പെക്ടറാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications