തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തര്‍സംസ്ഥാന വാഹനങ്ങളില്‍നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂങ്ങ ബിനു അറസ്റ്റില്‍; മീന്‍കാരനില്‍ നിന്ന് കോടീശ്വരനിലേക്ക്, ബിനുവിന്റേത് അമ്പരപ്പിക്കുന്ന വളര്‍ച്ച!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അന്തര്‍സംസ്ഥാന വാഹനങ്ങളില്‍നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂങ്ങ ബിനു പുതുക്കാട് പോലീസിന്റെ പിടിയിലായി. ദേശീയപാതയോരത്ത് രാത്രികാലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ഇയാള്‍ അതിവിദഗ്ധമായി പണം കവരുന്നത്. തിരുവനന്തപുരം മംഗലപുരം സ്വദേശി കേശണിക്കരയില്‍ ബിനു (38) ആണ് പിടിയിലായത്. മൂങ്ങ ബിനു, തടിയന്‍ ബിനു എന്നി പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

<strong>ഒരു കൊലപാതകം ചെയ്താൽ ശബരിമലയ്ക്ക് പോകാൻ പറ്റ്വോ...!!! 'അസിസ്റ്റന്റ് മുഖ്യൻ' കെ സുരേന്ദ്രന് ട്രോളുകൾ</strong>ഒരു കൊലപാതകം ചെയ്താൽ ശബരിമലയ്ക്ക് പോകാൻ പറ്റ്വോ...!!! 'അസിസ്റ്റന്റ് മുഖ്യൻ' കെ സുരേന്ദ്രന് ട്രോളുകൾ

തൃശൂര്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബിനുവിനെ പിടികൂടിയത്. കഴിഞ്ഞ 11 ന് പുലര്‍ച്ചെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ഒന്നര ലക്ഷത്തിലേറെ രൂപ കവര്‍ന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Binu

ലോറി ഡ്രൈവര്‍ തമിഴ്‌നാട് ഭവാനി ജില്ലയിലെ പുളിയംകുടി സ്വദേശി സൂര്യപ്രകാശിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കായ വില്‍പ്പന നടത്തി മടങ്ങിവരുന്നതിനിടെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് ലോറി നിര്‍ത്തി ഉറങ്ങുന്നതിനിടെയായിരുന്നു മോഷണം.

ലോറിയുടെ താക്കോല്‍ താഴെ വീണു കിടക്കുന്നത് കണ്ടപ്പോള്‍ പണം സൂക്ഷിച്ചിരുന്ന പ്രത്യേക അറ പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ മോഷണവിവരം അറിയുന്നത്. ഉടന്‍ പുതുക്കാട് പോലീസില്‍ സൂര്യപ്രകാശ് പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോള്‍ പ്ലാസയിലെ നിരീക്ഷണ ക്യാമറയില്‍ ബിനുവിന്റെ സാമ്യമുള്ള ദൃശ്യം പതിഞ്ഞിരുന്നു.

Home

ദേശീയപാതയിലും സംസ്ഥാന പാതകളിലും സമാനരീതിയില്‍ മോഷണം നടത്തുന്ന ബിനുവിനെ പോലീസ് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബിനുവിന്റെ സംഘത്തിലെ മറ്റ് അംഗങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേശീയപാതയോരങ്ങളില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുന്ന ഡ്രൈവര്‍മാരുടെ പേടിസ്വപ്നമാണ് ബിനു.

ഒറ്റ രാത്രികൊണ്ട് പല വാഹനങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ കവരുന്ന വിദഗ്ധനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കുറഞ്ഞ നാളുകളില്‍ കോടികണക്കിന് രൂപയാണ് ഇയാള്‍ കവര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് പല സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. വാഹനങ്ങളെ പിക്കപ്പ് വാനില്‍ പിന്‍തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ഉറങ്ങുന്ന തക്കംനോക്കി വിദഗ്ധമായ രീതിയില്‍ വാഹനത്തിന്റെ പൂട്ടുകള്‍ തുറന്ന് തന്ത്രപരമായി പണം കവരുന്നതാണ് ബിനുവിന്റെ രീതി.

ഇത്തരത്തില്‍ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് എസ്.ഐ. ആര്‍. സുജിത്കുമാര്‍, അഡീഷണല്‍ എസ്.ഐ. സുരേഷ്, ക്രൈം സ്‌ക്വാഡ് എ.എസ്.ഐ. ജിനുമോന്‍, സീനിയര്‍ സി.പി.ഒമാരായ ജോബ്, സതീശന്‍, റോയ്, മൂസ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊല്ലം ജില്ലയിലെ ശക്തിക്കുളങ്ങരയില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച ബിനുവിന്റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചെറുപ്പകാലത്ത് മീന്‍ വില്‍പ്പനയായിരുന്നു ബിനുവിന്റെ ജീവിതോപാധി. മീന്‍ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയാണ് ഇയാള്‍ അനധികൃതമായി പണം സമ്പാദിക്കാന്‍ ആരംഭിച്ചത്. ലഹരി വില്‍പ്പന ആരംഭിച്ചതോടെ മേഖലയിലെ പോലീസിന്റെയും എക്‌സൈസിന്റെയും നോട്ടപ്പുള്ളിയായി ബിനു മാറി. ഇതേ തുടര്‍ന്ന് കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലുള്ള മംഗലപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇവിടെയും കഞ്ചാവ് കച്ചവടം തുടര്‍ന്ന ബിനു ആലപ്പുഴ അരൂകുറ്റി സ്വദേശി വിനീതിനെ പരിചയപ്പെട്ടതോടെയാണ് ദേശീയപാതയിലെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് തിരിയുന്നത്.

ഇതോടെ സാമ്പത്തികമായി ബിനു വളരാന്‍ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാതകളില്‍ വ്യാപകമായി പുലര്‍ച്ചെ മോഷണം നടത്തി വരികയായിരുന്നു.ഇവരുടെ മോഷണ പരമ്പര മൂലം നട്ടം തിരിഞ്ഞ ഡ്രൈവര്‍മാര്‍ പരാതിയുമായി വിവിധ പോലീസ് സ്‌റ്റേഷനുകളെ സമീപിച്ചതോടെ മോഷണസംഘത്തെ കണ്ടെത്താന്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയായിരുന്നു. മിക്കയിടങ്ങളിലും ലക്ഷക്കണക്കിന് രൂപ മോഷണം പോയെന്ന പരാതികളാണ് ലഭിച്ചത്.

പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ ബിനുവിനെയും സംഘാംഗങ്ങളെയും നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളിലൂടെ മനസിലാക്കിയ പുന്നപ്ര പോലീസിന്റെ വലയിലകപ്പെട്ട ബിനുവിനും വിനീതിനുമെതിരെ അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, ആലപ്പുഴ നോര്‍ത്ത്, അടൂര്‍ ഏനാത്ത്, ചാലക്കുടി മുതലായ സ്‌റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇവിടങ്ങളില്‍ നിന്നെല്ലാം ലക്ഷക്കണക്കിന് രൂപയാണ് ബിനുവും വിനീതും ചേര്‍ന്ന് മോഷ്ടിച്ചെടുത്തത്. പിടിക്കപ്പെട്ടതിന്റെ പത്തിരട്ടിയോളം മോഷണങ്ങള്‍ക്ക് പരാതിപോലും ഇല്ലാതായതോടെ വീണ്ടും ഇതേ രീതിയില്‍ മോഷണം തുടരുകയായിരുന്നു.

ബിനുവിന്റെ മംഗലപുരത്തെ വാടക വീട്ടിലെത്തിയ പോലീസ് സംഘത്തിന് നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു. ഈ കേസുകളിലെല്ലാം കേവലം ആറുമാസത്തിനുള്ളില്‍ ജാമ്യമിറങ്ങിയ ബിനു പിന്നീടും മോഷണം തുടരുകയുമായിരുന്നു. ഈ പണമുപയോഗിച്ച് ഇപ്പോള്‍ താമസിക്കുന്ന വാടക വീടിനു സമീപം ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങിയതായും അവിടെ കോടികള്‍ മതിപ്പുള്ള ഇരുനില ആഡംബര വീടും നിര്‍മിച്ചതായും ഒരു പിക് അപ് വാനും ആധുനിക ബൈക്കും വാങ്ങിയതായും ചാലക്കുടിയിലെ അന്വേഷണ സംഘം കണ്ടെത്തി.

പോലീസിനെ ഭയന്ന് പുരയിടത്തിനോട് ചേര്‍ന്ന് ഒരു ഷെഡു കെട്ടി അതില്‍ മീന്‍ പെട്ടികള്‍ അടുക്കി അതിനിടയിലാണ് ബിനു മോഷണത്തിനു പോകാത്ത രാത്രികളില്‍ ഉറങ്ങിയിരുന്നത്. ബിനുവിന്റെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ഇവര്‍ നടത്തിയിട്ടുള്ള മോഷണങ്ങളെ കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Thrissur
English summary
Moonga Binu arrested by police in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X