Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; പലചരക്ക് പച്ചക്കറി കടകള്‍ മൂന്ന് ദിവസം തുറക്കാം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം പലചരക്ക്, പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. മത്സ്യം, മാംസം എന്നിവ വില്‍പന നടത്തുന്ന കടകള്‍ ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാവുന്നതാണ്. ഈ കടകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

covid

ഇലക്ട്രിക്കല്‍, പ്ലബിംഗ്, പെയിന്റിംഗ് കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. കെട്ടിട നിര്‍മാണത്തിന് അനുമതിയില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. ബേക്കറി വ്യാഴം ശനി ദിവസങ്ങളില്‍ തുറക്കാം. തുണിക്കട, സ്വര്‍ണക്കട ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. വര്‍ക് ഷോപ്പ്, പഞ്ചര്‍ കടകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാം.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

    സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ.് രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ അനുവദിക്കും. പണ്ടം പണയ സ്ഥാപനങ്ങള്‍ ബുധനാഴ്ചകളില്‍ ഒന്‍പതു മുതല്‍ ഏഴു വരെ തുറക്കാം. പ്രിന്റിംഗ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ എട്ട് മുതല്‍ ഒന്നു വരെ തുറക്കാവുന്നതാണ്. മലഞ്ചരക്ക് കടകള്‍ക്ക് ശനിയാഴ്ച്ച എട്ടു മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍ക്ക് പത്ത് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

    വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+