തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിദിനം 30 രോഗികളില്‍ കൂടിയാല്‍ തദ്ദേശസ്ഥാപനം അടച്ചിടും, തൃശൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ പഞ്ചായത്ത്/ നഗരസഭ പൂര്‍ണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാകും.

covid

ഇതനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍, പരിയാരം, അളഗപ്പനഗര്‍, കൊടകര, പാണഞ്ചേരി, പുത്തൂര്‍, വേലൂര്‍, മാടക്കത്തറ, പടിയൂര്‍, ചേര്‍പ്പ്, ചൂണ്ടല്‍, പാവറട്ടി, മറ്റത്തൂര്‍, കാട്ടൂര്‍, വള്ളത്തോള്‍ നഗര്‍, പറപ്പൂക്കര, മേലൂര്‍,നടത്തറ, മണലൂര്‍, വെള്ളാങ്ങല്ലൂര്‍, അവിണിശ്ശേരി, കുന്നംകുളം, വരന്തരപ്പിള്ളി, കയ്പമംഗലം എന്നീ പഞ്ചായത്തുകളും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, വടക്കാഞ്ചേരി നഗരസഭകളും ഉള്‍പ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രിത മേഖലകളായിട്ടുള്ളത്.

ഈ മേഖലകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക സംഘത്തെ വിന്യസിക്കും. ഡിഎംഒ യുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയും നടത്തും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ നോട്ടീസുകള്‍ മുഖേന പ്രദേശത്തെ എല്ലാ വീടുകളിലും ജാഗ്രത സന്ദേശം നല്‍കി വരികയാണ്. ഒക്ടോബര്‍ 28ന് ജില്ലയിലെ എല്ലാ വകുപ്പുകളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, പഞ്ചായത്തംഗങ്ങള്‍ അടക്കം രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളെയും ഉള്‍പ്പെടുത്തി ജാഗ്രതാ ദിനം ആചരിക്കും. വീടുകള്‍ കയറിയിറങ്ങി ഇതുസംബന്ധിച്ച ജാഗ്രതാസന്ദേശം കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നല്‍കും. പലസ്ഥലങ്ങളിലും കുട്ടികള്‍ വെളിയില്‍ ഇറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

Thrissur
English summary
more than 30 patients per day, the local body will be shut down in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X