Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ സ്വർണ്ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടി: ഒടുവിൽ പൊലീസ് കെണിയിൽ, അറസ്റ്റ്

തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്.

സ്വർണ്ണാഭരണമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇയാൾ ബാങ്കിൽ പണയം വച്ചത്. വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ഇയാൾ ചേലക്കരയിലും ആലുവയിലുമായി മാറിമാറി ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തി. രണ്ട് ഭാര്യമാർ ഉളള ഇയാൾ തട്ടിപ്പു നടത്തി ലഭിക്കുന്ന പണം സുഖജീവിതത്തിനായി ഉപയോഗിച്ചു വരികയായിരുന്നു. കൂടാതെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ ഇയാൾ പണം ചിലവിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ മറ്റു ജില്ലകളിലും സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

kerala

സബ് ഇൻസ്പെക്ടർമാരായ വിനയൻ ആർ.എസ്, തോമസ് കെ.എ., സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ശങ്കർ, അനിൽകുമാർ പി.സി, അബീഷ് ആൻറണിഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പെട്രോള്‍ പമ്പില്‍ നിന്നും പണം മോഷ്ടിച്ചയാള്‍ പോലീസ് പിടിയിൽ.

കൊല്ലം തോപ്പില്‍കടവിലുളള പെട്രോള്‍ പമ്പിലെ ക്യാബിനില്‍ നിന്നും പണം കവര്‍ന്നയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കുരൂപ്പുഴ മാമ്മൂട്ടില്‍കടവ് വടക്കേറ്റത്ത് വീട്ടില്‍ ശ്രീധര്‍ മകന്‍ വിഷ്ണു (30) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞമാസത്തിലെ അവസാന ദിവസം ഇയാള്‍ പമ്പിലെത്തി വാഹനത്തില്‍ പെട്രോള്‍ നിറച്ചതിന് ശേഷം മടങ്ങി പോകാന്‍ ശ്രമിച്ചപ്പോള്‍ പമ്പ് ജീവനക്കാര്‍ ഇയാളെ തടഞ്ഞ് വച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പമ്പിലേല്‍പ്പിച്ച് തിരികെ പോവുകയായിരുന്നു. രണ്ടാം തീയതി മടങ്ങി വന്ന് ഇയാള്‍ പണം നല്‍കി. ജീവനക്കാരന്‍ ക്യാബിനില്‍ നിന്നും മൊബൈല്‍ വാങ്ങിക്കാന്‍ ഇയാളെ ക്യാബിനിലേക്ക് അയച്ചു. ക്യാബിനില്‍ കടന്ന ഇയാള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. ക്യാബിനില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ അവിടെ വച്ച് വാഹനപകടത്തില്‍ പെടുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങിയ ഇയാളെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, എ.എസ്.ഐ മാരായ നിസാം, സി.പി.ഒ സെബാസ്റ്റ്യന്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

വ്യാജ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കി തട്ടിപ്പ് , മുന്നറിയിപ്പുമായി പൊലീസ്

Recommended Video

cmsvideo
    ചിതക്ക് തീ കൊളുത്തിയശേഷം നിയന്ത്രണം വിട്ട് സിദ്ധാർത്ഥ്,ഭാരതനൊപ്പം എരിഞ്ഞമർന്ന് ലളിത

    ഇന്‍റർനെറ്റിൽ ഉപഭോക്‌തൃ സേവനങ്ങൾക്ക് (Customer Care) ടോൾ ഫ്രീ നമ്പർ സെർച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
    വ്യാജ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുൻകരുതൽ സ്വീകരിക്കാനായി ആർ.ബി.ഐ. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.
    ബാങ്കുകളുടെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും കസ്റ്റമർ കെയർ എന്ന പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് ഈ നമ്പറുകൾ നിരവധി വെബ്‌ സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യുകയാണ് ഇവരുടെ രീതി. ഇന്‍റർനെറ്റിൽ തെരയുമ്പോൾ ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും ചിലപ്പോൾ നമുക്ക് ലഭിക്കുക.
    KYC അപ്‌ഡേഷൻ എന്നുപറഞ്ഞ് ബാങ്കിന്‍റേയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ്. അയയ്ക്കുന്നുണ്ട്. ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകുന്നുണ്ട്.
    ട്രൂ കോളറിൽ കാണുന്ന വിവരങ്ങൾ യാഥാർത്ഥ്യമാവണമെന്നില്ല. യഥാർത്ഥ സ്ഥാപനത്തിന്‍റെ ടോൾ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തിരിക്കുക. സാധാരണ കോൾ സെന്‍ററിലെ പോലെ തന്നെ പ്രശ്നപരിഹാരങ്ങൾക്ക് സഹായം തേടി വിളിക്കുമ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ അതു പോലെ തന്നെ അനുകരിച്ച് മറുപടി നൽകും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി. നമ്പർ ചോദിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി.
    ഉപഭോക്‌തൃ സേവനങ്ങൾക്ക് (Customer Care) സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പരിൽ മാത്രം ബന്ധപ്പെടുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+