തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

Google Oneindia Malayalam News

തൃശൂര്‍: ഏകാദശി പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. വൃശ്ചിക മാസം കൂടി ആരംഭിച്ചതോടെ അയ്യപ്പ ഭക്തരും ക്ഷേത്രത്തില്‍ തൊഴാനായി എത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3 ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ഇന്ന് രാവിലെ 9 മണിക്കാണ് അടച്ചത്.

പിന്നീട് ശുചീകരണത്തിനും പുണ്യാഹത്തിനും ശേഷം ഇന്ന് രാവിലെ 11.30ന് വീണ്ടും ക്ഷേത്ര നട തുറക്കും. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഏകദേശം മൂന്ന് കോടിയോളം രൂപയാണ് ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത്. ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ലഭിച്ചത്.

1

രണ്ട് ദിവസങ്ങളിലായി 5846 പേരാണ് നെയ് വിളക്ക് ദര്‍ശനം നടത്തിയത്. ഇതുവഴി 57.88 ലക്ഷം രൂപയാണ് ക്ഷേത്രത്തിന് ലഭിച്ചത്. ഇതിന് പുറമെ ഭണ്ഡാര വരവായും വരുമാനം ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് 2.95 കോടി രൂപ ആണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് വരുമാനമായി ലഭിച്ചത്. ഇതോടൊപ്പം ഇത്തവണ വഴിപാടിലേക്കായി ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വകയും സഹായമുണ്ടായിരുന്നു.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

2

അന്നദാന ഫണ്ടിലേക്ക് ഇതില്‍ 1.50 കോടി രൂപയാണ് മുകേഷ് അംബാനി നല്‍കിയത്. ഇത് അടക്കമാണ് 2.95 കോടി രൂപ ക്ഷേത്രത്തിന് ലഭിച്ചത്. ഇതിന് മുന്‍പും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് മുകേഷ് അംബാനി വഴിപാട് തുകയായി കോടികള്‍ നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബറില്‍ മുകേഷ് അംബാനി കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുതിരുന്നു. അന്നും 1.51 കോടി രൂപയുടെ ചെക്ക് അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി സമര്‍പ്പിച്ചിരുന്നു.

എതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോഎതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോ

3

ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് അന്ന് മുകേഷ് അംബാനി ക്ഷേത്രത്തില്‍ എത്തിയത്. ഗുരുവായൂരപ്പന്റെ ഭക്തനായ മുകേഷ് അംബാനി നേരത്തെ 2018 ല്‍ മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകള്‍ കണ്ണന് സമര്‍പ്പിക്കാനായി നേരിട്ട് എത്തിയിരുന്നു.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

4

അതേസമയം പതിവില്ലാത്ത തിരക്കാണ് ഇക്കുറി ഗുരുവായൂര്‍ ഏകാദശിക്ക് ക്ഷേത്രത്തില്‍ ഉണ്ടായത്. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഏകാദശി എന്നതിനാലാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയായത്.

Thrissur
English summary
Mukesh ambani give 1.50 crores to Guruvayur Temple to the food fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X