ഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണം
ജനുവരി 19ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം മുംബൈയില്‍ വച്ച് നടന്നത്. വല്ിയ ആഘോഷത്തോടെയായിരുന്നു ചടങ്ങ്

തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വലിയ ആഘോഷത്തോടെ മുംബൈയിലെ വീട് ആന്റീലിയയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ വരെ എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം
എന്നാല്‍ ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ആനന്ത് അംബാനിയും രാധികയും ക്ഷേത്രദര്‍ശനം നടത്തുകയാണ്. കഴിഞ്ഞ ദിവസം തിരുപ്പതി സന്ദര്‍ശിച്ചതിന് ശേഷം ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്.

ഹെലികോപ്റ്ററില്‍
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററില്‍ എത്തിയ ശേഷം റോഡ് മാര്‍ഗമാണ് സംഘം ശ്രീവത്സത്തിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോഡ് അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ ശ്രീവത്സം അതിഥി മന്ദിരത്തിലേക്ക് സ്വീകരിച്ചു.

ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കാനും മറന്നില്ല
തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തില്‍ എത്തിയത്. സോപാനത്തിന് മുന്നില്‍ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. ആനന്ദ് ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കാനും മറന്നില്ല. ശേഷം കൊടിമരച്ചുവട്ടില്‍ വച്ച് പ്രസാദ കിറ്റും ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ ആനന്ദിനും രാധികയ്ക്കും നല്‍കി.

ആനക്കോട്ട സന്ദര്‍ശിച്ചു
ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറല്‍ പെയിന്റിംഗും ഇരുവര്‍ക്കും സമ്മാനിച്ചു. ഇതിന് ശേഷം ഗുരുവായൂരപ്പന്റെ ഗജവീരന്മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ കൊമ്പന്‍ ഇന്ദ്രന്‍ സെന്നിന് ഇരുവരും പഴം നല്‍കി. കുറച്ച് സമയം ആനക്കോട്ടയില്‍ ചെലവഴിച്ചതിന് ശേഷമാണ് സംഘം ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.

തിരുപ്പതിയിലും
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് മുമ്പ് ഇരുവരും തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇരുവരും പ്രാര്‍ത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications