• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നോട്ട് നിരോധനത്തിലൂടെ 15 കോടി തൊഴില്‍ നഷ്ടപ്പെട്ടു; യുപിഎ ഇത്തവണയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാനിഫെസ്‌റ്റോയുമായാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By Desk

തൃശൂര്‍: അഞ്ച് വര്‍ഷത്തെ ദുഷ്‌ക്കരമായ അവസ്ഥയെ മറക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വലപ്പാട് കഴിമ്പ്രത്ത് യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്റെ നാട്ടിക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാണി സാറിന് കേരളത്തിന്റെ വിട; പൂർണ്ണ ഒദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം, എത്തിയത് പതിനായിരങ്ങൾ!

ഭരണഘടന സ്ഥാപനങ്ങള്‍ നിലനില്‍ക്കണമോ എന്ന ചോദ്യം ഉയര്‍ന്നുവന്ന ആശങ്കാജനകമായ സാഹചര്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രസ്ഥാനം രാജ്യത്തിന് വീണ്ടെടുപ്പിനായി രംഗത്തിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയ പാരമ്പര്യമുള്ള യു.പി.എ ഇത്തവണയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാനിഫെസ്‌റ്റോയുമായാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. പ്രഖ്യാപനങ്ങള്‍ മാത്രമായ ഭരണമായി മോഡി മാറിയത് ജനം തിരിച്ചറിയുകതന്നെ ചെയ്യും. രണ്ടുകോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞവര്‍ എവിടെയാണ് തൊഴില്‍നല്‍കിയതെന്ന് കാണിക്കണം.

നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടക്ക് രാജ്യം നേരിട്ട ഏറ്റവും വലിയ തൊഴില്‍ ക്ഷാമം നേരിട്ട കാലമാണ് കടന്നുപോകുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ പറയുന്നത്. നോട്ട് നിരോധനത്തിലൂടെ 15 കോടി തൊഴില്‍ നഷ്ടപ്പെട്ടു എന്നും കണക്കുകള്‍ പറയുന്നു. മനുഷ്യനിര്‍മിതമായ പ്രളയം കൊണ്ട് ജനത്തെ ദ്രോഹിച്ചവരെ എന്ത് ചെയ്യണമെന്നും തെരഞ്ഞെടുപ്പിലൂടെ ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍,ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍,മുസ്്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, കെഎ ഹൂറൂണ്‍ റഷീദ്,സുനില്‍ അന്തിക്കാട്, ശോഭ സുബിന്‍ എന്നിവര്‍ സംബന്ധിച്ചു.

നാട്യങ്ങളില്ലാത്ത നാട്ടികക്കാരനെ നെഞ്ചേറ്റി നാട്ടുകാര്‍. നാട്ടിക മണ്ഡലത്തിന്റെ ഹൃദയവായ്പ്പുകള്‍ ഏറ്റുവാങ്ങി യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ നാട്ടുകാര്‍ ഒന്നാകെ ഒഴുകിയെത്തി.ജനപക്ഷ രാഷ്ട്രീയത്തിന്റെ നായകനായി വികസനക്കുതിപ്പുകള്‍ നടത്തി എം.എല്‍.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനതക്ക് മുന്നില്‍ പ്രതാപനെന്നത് ഒരു സ്വന്തക്കാരനെ പോലെയായിരുന്നു അവര്‍ക്ക്.

പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വികസനങ്ങളുടെ നായകനായ പ്രതാപനെ കാത്ത് നാട്ടുകാര്‍ കാത്തുനില്‍ക്കുകയായിരുന്നു. യുവാക്കള്‍ ബൈക്കും കാറുമായും സ്ത്രീകളും കുട്ടികളും കൈവീശിയും പ്രായമുള്ളവര്‍ റോഡിനിരുവശം കാത്തുനിന്നും തങ്ങളുടെ പ്രിയനേതാവിനെ ആശീര്‍വദിക്കാന്‍ എത്തിയിരുന്നു.എടമുട്ടത്ത് വെച്ച് കുതിരയുടെ അകമ്പടിയോടെ ബൈക്ക് റാലിയോടെ ആരംഭിച്ച റോഡ്‌ഷോയില്‍ നൂറുക്കണക്കിന് പേര്‍ പങ്കുകൊണ്ടു.എസ്.എന്‍ സെന്ററിലെത്തുമ്പോള്‍ നാട്ടുകാര്‍ കണിക്കൊന്നയുംകൊട്ടയും പൂമാലയുമായി കാത്തുനിന്നു.

കൈമ്പ്രത്തെത്തുമ്പോള്‍ ആവേശം കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിക്കഴിഞ്ഞിരുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച മുല്ലപ്പള്ളി തൊട്ടടുത്ത സെന്റര്‍ വരെ റോഡ് ഷോയില്‍ പങ്കുകൊണ്ട്. കൈവീശിക്കൊണ്ട് രണ്ടുപേരും വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് തുറന്നവാഹനത്തില്‍ നീങ്ങിയപ്പോള്‍ നാട്ടുകാരൊന്നാകെ ടി.എന്‍ പ്രതാപനെ ഏറ്റെടുക്കുകയായിരുന്നു.

കാരയാവട്ടത്ത് ആവേശത്തിന്റെ അലയൊലി തീര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ചുരുങ്ങിയ വാക്കുകളില്‍ അഭ്യര്‍ത്ഥ നടത്തിയ മുനവ്വറലി തങ്ങള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കുകൊണ്ടു. പച്ചത്തൊപ്പി അണിയിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മുനവ്വറലി തങ്ങള്‍ തന്റെ സ്‌നേഹം പ്രകടിപ്പിച്ചു.

തൊട്ടടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങവെ ആനവിഴുങ്ങിയിലെ സമരപ്പന്തലില്‍ കയറി സമരക്കാരോട് ഇരുവരും തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എന്നും ജനകീയ പ്രശ്‌നങ്ങളില്‍ കൂടെ നിന്ന ഞാന്‍ ന്യായമായ അവകാശങ്ങള്‍ക്കു കൂടെയുണ്ടാവുമെന്ന് സമരം ചെയ്യുന്നവര്‍ക്ക് ഉറപ്പുനല്‍കി. വലപ്പാട് ചന്തപ്പടിയിലും വലപ്പാട് ബീച്ചിലും തളിക്കുളം സെന്ററിലും നാടിന്റെ വികാരവായ്പ്പുകളോടെയുള്ള സ്വീകരണമായിരുന്നു പ്രതാപന് ലഭിച്ചത്. ബാന്റ് മേളങ്ങളും പടക്കങ്ങളുമായി നാടൊന്നായി ഒഴുകിയെത്തിയ റോഡ് ഷോ നാടിനെ ഇളക്കിമറിച്ചുകൊണ്ട് രാത്രിയോടെ തളിക്കുളം പഞ്ചായത്തിലെ ഏഷണിമുക്കില്‍ പ്രചാരണം സമാപിച്ചു.

Thrissur

English summary
Mullappally Ramachandran against NDA government and not ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X