തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുനമ്പം മനുഷ്യക്കടത്ത് സംഘത്തെ കുറിച്ചു വിശദാന്വേഷണത്തിനു പോലീസ് രംഗത്ത്. മുനമ്പം വഴി മനുഷ്യക്കടത്തിനു ബോട്ടുവാങ്ങിയ സംഘത്തിലെ ശ്രീകാന്തന്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യഹോട്ടലില്‍ താമസിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ എന്തു ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ തങ്ങിയതെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. ഇടയ്ക്കിടെ ഇയാള്‍ എത്തിയിരുന്നുവെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ചതായറിയുന്നു.

<strong>വഖഫ് ട്രൈബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടായില്ല; സര്‍ക്കാരിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്...</strong>വഖഫ് ട്രൈബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടായില്ല; സര്‍ക്കാരിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്...

എന്തിനു വന്നു എന്നതു സംബന്ധിച്ചു ഇനിയും വ്യക്തതയായിട്ടില്ല. ശ്രീകാന്തന്‍ ഇടയ്ക്കിടെ കൊടുങ്ങല്ലൂരില്‍ എത്തിയെന്നതു ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു. പല റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമായാണ് സംഘാംഗങ്ങള്‍ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം കൊടുങ്ങല്ലൂര്‍ ക്ഷേത്ര പരിസരത്തുനിന്നു 52 ബാഗുകളാണ് പോലീസ് കണ്ടെടുത്തിരുന്നത്. ഇതില്‍ നിന്നാണ് ഒരാളുടെ ചികിത്സാരേഖ ലഭിച്ചത്. കന്യാകുമാരി ആശുപത്രിയില്‍ ചികിത്സിച്ചതിന്റെ രേഖകളാണ് ലഭിച്ചത്. അതുവഴിയാണ് ഫോണ്‍നമ്പര്‍ പോലീസ് സംഘടിപ്പിച്ചത്.

Thrissur

അതിനിടെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ശ്രീകാന്തനോടൊപ്പമുണ്ടായിരുന്നയാള്‍ അനില്‍കുമാര്‍ ആണെന്നും തിരിച്ചറിഞ്ഞു. 42 പേരടങ്ങുന്ന സംഘം മുനമ്പത്തു നിന്നു ആസ്‌ത്രേല്യന്‍ ദ്വീപിലേക്ക് കടന്നുവെന്നാണ് അനുമാനിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്നുള്ള തമിഴ് വംശജരും തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥികളുമാണ് സംഘത്തിലെന്നാണ് കരുതുന്നത്. ബോട്ടിലുള്ളയാളുടേതെന്നു കരുതുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണ്. ഇതു സ്വിച്ച്ഡ് ഓഫ് ആണ്.

മനുഷ്യക്കടത്ത് റാക്കറ്റ് ചെറായിയിലെത്തിച്ചിരുന്ന സംഘം താമസിച്ചിരുന്ന റിസോര്‍ട്ടുകള്‍ പോലീസ് പൂട്ടി മുദ്രവച്ചു. യാത്രാ രേഖകളൊന്നുമില്ലാതെ ഓസ്ട്രേലിയയിലേക്കു കടക്കാനായി 45 ഓളംപേര്‍ വരുന്ന സംഘം താമസിച്ചിരുന്ന ചെറായി ബീച്ചിലെ ഹോംസ്റ്റേകളും, ചെറുകിട റിസോര്‍ട്ടുകളുമുള്‍പ്പടെ ആറ് എണ്ണത്തിനാണു പോലീസ് താഴിട്ടത്. ഇന്നലെ രാവിലെ ഞാറക്കല്‍ സി.ഐ. എം.കെ. മുരളിയുടെ നേതൃത്വത്തില്‍ 20 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയശേഷം മഹസര്‍ തയാറാക്കി പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.

അതേസമയം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷിക്കുന്ന ദയമാതാ എന്ന ഉരുക്ക് നിര്‍മിത മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്തു ദിവസങ്ങള്‍ക്കുമുമ്പ് മുനമ്പം സ്വദേശിയില്‍നിന്നും രണ്ടുപേര്‍ ചേര്‍ന്നു വാങ്ങിയതെന്നു സൂചന. ഉടമസ്ഥരില്‍ ഒരാള്‍ തിരുവനന്തപുരത്തുകാരനും മറ്റെയാള്‍ കുളച്ചല്‍ സ്വദേശിയുമാണെന്നാണു പോലീസിനു ലഭിച്ച വിവരം. ഇതിനിടെ മുനമ്പം സ്വദേശി ഈ ബോട്ടിന്റെ ബിനാമിയായിരുന്നെന്നും യഥാര്‍ഥ ഉടമ ഒരു കുളച്ചല്‍ സ്വദേശിയാണെന്നു മറ്റൊരു സൂചനയും ഉണ്ട്.

മുനമ്പത്തുനിന്നും യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ എത്തിയ സംഘത്തിനു യാത്രയ്ക്കുവേണ്ടിയാണത്രേ ഈ ബോട്ട് വാങ്ങിയത്. ബോട്ട് വാങ്ങല്‍ ഇടപാട് നടക്കുമ്പോഴെല്ലാം പുറപ്പെടാനുള്ള സംഘം ചെറായി ബീച്ചിലെ ചെറുകിട റിസോര്‍ട്ടുകളില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ബീച്ചിലെ റിസോര്‍ട്ടിലെത്തിയ സംഘത്തിലെ ഒരു നവജാത ശിശുവിനുപുറമെ മറ്റൊരു ബാലനെയും കുഴുപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നതായി സൂചനയുണ്ട്.

സംഘം റിസോര്‍ട്ടുകളിലെത്തിയ ആറിനാണ് ഇവര്‍ ഇവിടെ ചികിത്സതേടിയെത്തിയത്. ശിശുവിനു ശ്വാസതടസം അനുഭവപ്പെട്ട സാഹചര്യത്തില്‍ ഡോക്ടറെ കണ്ടു ഒരു മാസത്തേക്ക് കഴിക്കാനുള്ള മരുന്ന് എഴുതി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ ഇത് നിരാകരിച്ച് ഒരാഴ്ചത്തേക്കുള്ള മരുന്നു മാത്രമേ നല്‍കിയുള്ളുവത്രേ. ഇവര്‍തന്നെ െകെ ഒടിഞ്ഞ ഒരു ബാലനെയും ഈ ആശുപത്രിയില്‍ എത്തിക്കുകയും പ്ലാസ്റ്റര്‍ ഇട്ടതിനുശേഷം ആശുപത്രി വിടുകയും ചെയ്തെന്ന വിവരങ്ങള്‍ പോലീസിനു ലഭ്യമായിട്ടുണ്ട്.

അതേസമയം ചെറായി ബീച്ചിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്നവര്‍ ആര്‍ഭാടത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് ബീച്ചിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ എന്തിനും ഏതിനും 500 ന്റെ കറന്‍സികളാണ് ഉപയോഗിച്ചിരുന്നതത്രേ. ചെറായി കടലോരത്ത് പലസ്ഥലങ്ങളില്‍ കഴിഞ്ഞിരുന്നവര്‍ പുലര്‍ച്ചെ പോയതിന്റെ തലേന്ന് ഒരു റിസോര്‍ട്ടില്‍ ഒന്നിച്ചു തമ്പടിച്ചിരുന്നു. പുലര്‍ച്ചെ രണ്ടു വാഹനങ്ങള്‍ ഇവരെ കൊണ്ടുപോകാന്‍ എത്തിയിരുന്നു.

പക്ഷെ എല്ലാവരേയും വാഹനത്തില്‍ കയറ്റാന്‍ കഴിഞ്ഞില്ല. ബാക്കി വന്നവര്‍ കുട്ടികളും സ്ത്രീകളടക്കമുള്ളവര്‍ ബീച്ചില്‍നിന്നും കാല്‍നടയായാണ് മുമ്പത്തേക്ക് പോയത്. പുലര്‍ച്ചെ ഒരു സംഘം നടന്നുപോകുന്നതു കണ്ടു പലരും കാര്യം തിരക്കിയെങ്കിലും ഒരു പിടിയും കിട്ടിയില്ലായിരുന്നു. പലരും ടൂറിസ്റ്റുകളാണെന്നാണു കരുതിയത്. മനുഷ്യക്കടത്തുമായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ ഇതിലെ അംഗങ്ങളാണെന്ന് അറിഞ്ഞത്.

Thrissur
English summary
Munambam human trafficking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X