തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് മാഫിയാസംഘങ്ങളുടെ കുടിപ്പക: മുണ്ടൂരില്‍ കൊല്ലപ്പെട്ട ശ്യാമിന്റെ ശരീരത്തില്‍ 30 ഓളം വെട്ടുകള്‍, വാഹനം ഇടിച്ച പരുക്കുകളാണ് ക്രിസ്‌റ്റോയുടെ മരണത്തിനു കാരണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഞ്ചാവ് മാഫിയാസംഘങ്ങളുടെ കുടിപ്പകയില്‍ കൊല്ലപ്പെട്ടവരില്‍ ശ്യാമിന്റെ ശരീരത്തില്‍ 30 ഓളം വെട്ടുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ക്രിസ്‌റ്റോയുടെ ശരീരത്തില്‍ വെട്ടുകൊണ്ട പാടുകള്‍ നാലെണ്ണമാണ് ഉള്ളത്. വെട്ടുകളല്ല മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഇടിച്ച പരുക്കുകളാണ് ക്രിസ്‌റ്റോയുടെ മരണത്തിനു കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

<strong><br> എസ്ഡിപിഐയില്‍നിന്ന് ലീഗിലെത്തിയ യുവാവിനും സഹോദരനും തിരൂരില്‍ വെട്ടേറ്റു, വെട്ടിയത് എസ്ഡിപിഐകാരെന്ന് യുവാവ്, പങ്കില്ലെന്ന് എസ്ഡിപിഐ!!</strong>
എസ്ഡിപിഐയില്‍നിന്ന് ലീഗിലെത്തിയ യുവാവിനും സഹോദരനും തിരൂരില്‍ വെട്ടേറ്റു, വെട്ടിയത് എസ്ഡിപിഐകാരെന്ന് യുവാവ്, പങ്കില്ലെന്ന് എസ്ഡിപിഐ!!

30 ഓളം വെട്ടുകള്‍ ഏറ്റ ശ്യാമിന്റെ മുഖം പൂര്‍ണമായി തകര്‍ന്നിരുന്നു. ശരീരത്തില്‍ ഏറ്റ ഗുരുതരമായ വെട്ടുകളാണ് ശ്യാമിന്റെ മരണത്തിനു കാരണം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഡോ. ഹിതേഷ്ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

Double murder case

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് വരടിയം പ്രകൃതി ആയുര്‍വേദ കേന്ദ്ര സെന്ററിനു സമീപത്തുവച്ച് പിക്കപ്പ് വാന്‍ ബൈക്കിലിടിപ്പിച്ച് വീഴത്തി അവണൂര്‍ പറവട്ടാനിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ജോസിന്റെ മകന്‍ ക്രിസ്റ്റഫര്‍ (28) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ സുഹൃത്തുക്കളായ രാജേഷും പ്രസാദും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

രണ്ടുപേരെ ലഹരിമാഫിയാസംഘം വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. അക്രമിസംഘത്തില്‍ ആറു പേരാണുണ്ടായിരുന്നതെന്നു കണ്ടെത്തി. മുഖ്യപ്രതിയെ തേടി ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തുവരെ പോലീസ് എത്തിയെങ്കിലും അക്രമിസംഘം വനാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം.

മുണ്ടൂര്‍ വരടിയം കുരിയാല്‍പാലം പറവട്ടാനിക്കാരന്‍ ശ്യാം(24), മുണ്ടത്തിക്കോട് ചൊവ്വല്ലൂക്കാരന്‍ ക്രിസ്‌റ്റോ (25) എന്നിവരെ പിക്അപ്പ് വാന്‍കൊണ്ട് ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇവര്‍ക്കൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളായ വരടിയം തടത്തില്‍ പ്രസാദ്(ശംഭു-24), വേലൂര്‍ സ്വദേശി രാജേഷ് (24) എന്നിവര്‍ മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. പരുക്കേറ്റു ചികിത്സയിലുള്ള പ്രസാദിന്റെ മൊഴിയനുസരിച്ചാണ് പോലീസ് നടപടി. അതേസമയം കൊലപാതകത്തിനുപയോഗിച്ച പിക്കപ് വാന്‍ വിയ്യൂര്‍ പോലീസ് കണ്ടെടുത്തു. വരടിയം സ്വദേശി ഡയമണ്ട് മിജോ, സഹോദരന്‍ ജിനു, സംഘാംഗങ്ങളായ സിജോ, ജെസോ, എബി, പ്രിന്‍സ് എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള രണ്ട് പേരെ ചോദ്യംചെയ്തതില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

കൊലപാതകം നടന്നയുടനെ പോലീസ് വരടിയത്തെ എതിര്‍ഗ്രൂപ്പിലുള്ള കഞ്ചാവുസംഘാംഗങ്ങളുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയെന്നു കരുതുന്നയാളിന്റെ വസതിയില്‍നിന്നു പെട്രോള്‍ ബോംബു കണ്ടെടുത്തു. മുന്തിയ ഇനം നായ്ക്കളെയും വളര്‍ത്തിയിരുന്നു. ആരും പെട്ടെന്നു കടന്നുവരാതിരിക്കാനാണ് നായകളെ വളര്‍ത്തുന്നത്. വീടിന്റെ സിറ്റൗട്ടില്‍ കുപ്പിച്ചില്ലുകളും കണ്ടെത്തി.

ഇരട്ടക്കൊലയ്ക്കു കാരണം പരസ്പരമുള്ള ഒറ്റുകൊടുക്കലാണെന്നു പോലീസ് വ്യക്തമാക്കി. തൃശൂര്‍ നഗരത്തിനടുത്ത പ്രദേശത്തെ വനിതാ പഞ്ചായത്തു പ്രസിഡന്റിന്റെ മക്കള്‍ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് ആക്ഷേപമുണ്ട്. ഒരു സ്ത്രീയെ കഞ്ചാവു കൈവശം വച്ചതിനു എക്‌സൈസ് ഈയിടെഅറസ്റ്റുചെയ്തിരുന്നു. ഇതിനു പ്രതികാരമായി എതിര്‍സംഘം മറ്റൊരു കഞ്ചാവുകേസും ഒറ്റിക്കൊടുത്തു.

തുടര്‍ന്ന് ഇരുസംഘങ്ങളും പരസ്പരം ചെറിയ അക്രമങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തു.

Thrissur
English summary
Mundoor murder; 30 wounds found in Shyam's deadbody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X