• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിനെ നടുക്കി വീണ്ടും കൊലപാതകം, കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയെ നടുക്കി വീണ്ടും ക്രൂരമായ കൊലപാതകം. കൊലക്കേസ് പ്രതിയായ നിധിലിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിയാണ് 28കാരനായ നിധില്‍, അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയാണ്. കാറില്‍ എത്തിയാണ് അക്രമി സംഘം നിധിലിനെ ആക്രമിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന നിധിലിനെ അക്രമി സംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

അക്രമി സംഘം സഞ്ചരിച്ച കാര്‍ നിധില്‍ സഞ്ചരിച്ച കാറില്‍ ഇടിപ്പിച്ചു. അതിന് ശേഷം നിധിലിനെ കാറില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കി റോഡിലിട്ട് വെട്ടുകയായിരുന്നു. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതക കാരണം എന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ആദര്‍ശും നിധിലും അടക്കമുളളവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.

നിധിലിനെ ആക്രമിച്ച ശേഷം അക്രമികള്‍ വാഹനം സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. അന്തിക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മങ്ങാട്ട്കരയില്‍ വെച്ചാണ് ആക്രമണം നടന്നത്. നിധിലെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎഫ്‌സി അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.

പ്രദേശത്ത് നേരത്തെയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട നിധിലിനെ കൂടാതെ ഹിരത്, നിജില്‍, ഷിബിന്‍, നിമേഷ്, ഷനില്‍, ഷിഹാബ്, വൈഷ്ണവ് എന്നിവരാണ് ആദര്‍ശ് വധക്കേസിലെ പ്രതികള്‍. കഴിഞ്ഞ ജൂലൈയിലാണ് ആദര്‍ശിനെ ചായക്കടയില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്നത്.

cmsvideo
  തൃശ്ശൂര്‍: അന്തിക്കാട് കൊലപാതകം; മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

  കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

  തൂശൂര്‍ ജില്ലയില്‍ ഇത് തുടര്‍ച്ചയായി മൂന്നാമത്തെ കൊലപാതകം ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പഴയന്നൂര്‍ എളനാട്ടില്‍ പീഡനക്കേസ് പ്രതിയായ സതീഷിനെ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ പരോളില്‍ ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപിനെ കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയുന്നു.

  യുഡിഎഫിൽ പുതിയ ട്വിസ്റ്റ്, കോൺഗ്രസിന് കനത്ത മുന്നറിയിപ്പുമായി പിജെ ജോസഫ്, കോട്ടയം കണ്ട് പനിക്കേണ്ട

  ജോസ് ഇടത്തോട്ടോ എൻഡിഎയിലേക്കോ? ആകാംഷ അവസാനിപ്പിച്ച് ഉത്തരം നൽകി ജോസ് പക്ഷം

  Thrissur

  English summary
  Murder accused Nidhil brutally murdered in daylight at Thrissure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X