• search
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം: പ്രതിക്ക് 6 വര്‍ഷം തടവും പിഴയും

 • By Desk

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. കേസില്‍ ഒന്നാംപ്രതിയായ ആളൂര്‍ വെട്ടുകാട് വലിയകത്ത് പരീതിനാണ് തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി സി മുജീബ് റഹ്മാന്‍ ശിക്ഷ വിധിച്ചത്. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല; ആലപ്പുഴ നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും. പിഴയടയ്ക്കുന്ന പക്ഷം പിഴത്തുകയില്‍നിന്ന് 50000 രൂപ പരുക്കേറ്റ മനോജിന് നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. രണ്ടു പ്രതികളുള്ള കേസില്‍ 2-ാം പ്രതി ഇപ്പോഴും ഒളിവിലാണ്. 2006 ജനുവരി 27ന് രാത്രി 11.15 മണിക്കാണ് കേസിനാസ്പദമായ സംഭവം.

കാവിലക്കാട് പൂരംകണ്ട് മടങ്ങിവന്ന് വീടിന്റെ ഇറയത്ത് തിണ്ണയില്‍ വിശ്രമിക്കുകയായിരുന്ന മനോജിനെ മോട്ടോര്‍ സൈക്കിളില്‍ വന്ന ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പുകൊണ്ട് തലയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന അമ്മയെയും ഭാര്യയെയും പ്രതികള്‍ ആക്രമിച്ച് പരുക്കേല്പിച്ചിരുന്നു. മനോജിന്റെ ഭാര്യാസഹോദരനും പ്രതികളും തമ്മില്‍ പൂരദിവസം രാവിലെ വഴക്കുനടന്നിരുന്നു.

അതില്‍ മനോജ് ഇടപെട്ട് ഭാര്യാസഹോദരനെ രക്ഷിച്ചതിലുള്ള വിരോധംവച്ചാണ് പ്രതികള്‍ അന്നു രാത്രി മനോജിന്റെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 രേഖകളും തൊണ്ടി മുതലും തെളിവിലേക്കായി മാര്‍ക്ക് ചെയ്യുകയും എട്ടു സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്‍, അഭിഭാഷകയായ പൂജാ വാസുദേവന്‍ എന്നിവര്‍ ഹാജരായി.

തൃശ്ശൂർ മണ്ഡലത്തിലെ യുദ്ധം
 • Suresh Gopi
  Suresh Gopi
  ഭാരതീയ ജനത പാർട്ടി
 • TN Prathapan
  TN Prathapan
  ഇന്ത്യൻ നാഷണൽ കോൺഗ്രസ്
Thrissur

English summary
Murder attempt case in Thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more