Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്‌സി കൈക്കലാക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തി; തൃശൂരില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

തൃശൂര്‍: ടാക്‌സി കാര്‍ തട്ടിയെടുക്കാനായി ഡ്രൈവറെ കൊന്ന് കാട്ടില്‍ തള്ളിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പട്ടിക്കാട് താണിപ്പാടം ചിറ്റേടത്ത് എബ്രഹാമിന്റെയും മേരിയുടെയും മകനായ അനൂപ് (25) ആണ് കൊല്ലപ്പെട്ടത്. അനൂപിനെ ആക്രമികള്‍ ടാക്‌സി ഓട്ടം വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം വാഹനവും സ്വര്‍ണവും പണവും ആക്രമികള്‍ കൈക്കലാക്കുകയായിരുന്നു.

thrissur

Recommended Video

cmsvideo
    തൃശ്ശൂര്‍: ടാക്‌സി തട്ടിയെടുക്കാൻ കൊലപാതകം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

    സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍, തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ്, മലപ്പുറം സ്വദേശി നൗഫല്‍ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി പിഎന്‍ വിനോദ് ശിക്ഷിച്ചത്. കൊലപാതകരത്തിനും ഗൂഢാലോചനയ്ക്കും പ്രത്യേകമാണ് ജീവപര്യന്തം. ഇതുകൂടാതെ 17 കൊല്ലം കഠിനതടവും മൂന്ന് വക്ഷം വീതം പിഴയും അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് കൊല്ലം ചേര്‍ത്ത് 17 കൊല്ലത്തെ കഠിനതടവ്.

    പിഴയടക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിവരും. 2011ലാണ് പ്രതികള്‍ ആസൂത്രമം ചെയ്ത് അനൂപിനെ കൊലപ്പെടുത്തിയത്. വടകരയ്ക്ക് ഓട്ടം പോകണമെന്ന് പറഞ്ഞായിരുന്നു അനൂപിനെ വിളിച്ചത്. തുടര്‍ന്ന് പുതുക്കാട്ടെത്തിയപ്പോള്‍ പ്രതികള്‍ അപൂപിനെ കൊലപ്പെടുത്തുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+