തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടാക്‌സി കൈക്കലാക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തി; തൃശൂരില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Google Oneindia Malayalam News

തൃശൂര്‍: ടാക്‌സി കാര്‍ തട്ടിയെടുക്കാനായി ഡ്രൈവറെ കൊന്ന് കാട്ടില്‍ തള്ളിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പട്ടിക്കാട് താണിപ്പാടം ചിറ്റേടത്ത് എബ്രഹാമിന്റെയും മേരിയുടെയും മകനായ അനൂപ് (25) ആണ് കൊല്ലപ്പെട്ടത്. അനൂപിനെ ആക്രമികള്‍ ടാക്‌സി ഓട്ടം വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം വാഹനവും സ്വര്‍ണവും പണവും ആക്രമികള്‍ കൈക്കലാക്കുകയായിരുന്നു.

thrissur

Recommended Video

cmsvideo
തൃശ്ശൂര്‍: ടാക്‌സി തട്ടിയെടുക്കാൻ കൊലപാതകം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍, തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ്, മലപ്പുറം സ്വദേശി നൗഫല്‍ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി പിഎന്‍ വിനോദ് ശിക്ഷിച്ചത്. കൊലപാതകരത്തിനും ഗൂഢാലോചനയ്ക്കും പ്രത്യേകമാണ് ജീവപര്യന്തം. ഇതുകൂടാതെ 17 കൊല്ലം കഠിനതടവും മൂന്ന് വക്ഷം വീതം പിഴയും അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് കൊല്ലം ചേര്‍ത്ത് 17 കൊല്ലത്തെ കഠിനതടവ്.

പിഴയടക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിവരും. 2011ലാണ് പ്രതികള്‍ ആസൂത്രമം ചെയ്ത് അനൂപിനെ കൊലപ്പെടുത്തിയത്. വടകരയ്ക്ക് ഓട്ടം പോകണമെന്ന് പറഞ്ഞായിരുന്നു അനൂപിനെ വിളിച്ചത്. തുടര്‍ന്ന് പുതുക്കാട്ടെത്തിയപ്പോള്‍ പ്രതികള്‍ അപൂപിനെ കൊലപ്പെടുത്തുകയായിരുന്നു.

അബ്ദുള്ളക്കുട്ടിക്കെതിരായ ആക്രമണം: കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻഅബ്ദുള്ളക്കുട്ടിക്കെതിരായ ആക്രമണം: കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ

അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്

 ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!! ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!!

Thrissur
English summary
Murder of a taxi driver in Thrissur: double life imprisonment for both the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X