തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലഭാസ്‌കറിന്റെ മരണം; വടക്കുംനാഥ ക്ഷേത്രത്തില്‍ പോലീസ് എത്തി തെളിവെടുത്തു, തലനാരിഴ കീറിയുള്ള പരിശോധന!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെളിവെടുപ്പു നടത്തി. കൂത്തമ്പലത്തില്‍ ബാലഭാസ്‌കറിനു വേണ്ടി നടത്തിയ ചടങ്ങിന്റെ വിശദാംശവും ജീവനക്കാരില്‍ നിന്നു ശേഖരിച്ചു. എത്രസമയം ക്ഷേത്രത്തിലുണ്ടായി, നടത്തിയ വഴിപാടുകള്‍ എന്നിവയെ കുറിച്ചും ആരാഞ്ഞു. കൂടെ ഉണ്ടായിരുന്നവരെ കുറിച്ചും വിവരം ശേഖരിച്ചു.

സ്‌കൂട്ടറില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി... പ്രകൃതി വിരുദ്ധ പീഡനം, പ്രതിക്ക് ജാമ്യമില്ല, സംഭവം മലപ്പുറത്ത്!

കഴിഞ്ഞ സെപ്തം. 25ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം രാത്രിയാണ് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങിയത്. അതിനിടെയാണ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിലേക്കു വഴിതുറന്ന അപകടമുണ്ടായത്. പോലീസ് സംഘം വടക്കുനാഥന്‍ ക്ഷേത്രം ഓഫീസിലെത്തി പൂജാവിവരങ്ങളും അവിടെ നിന്നു മടങ്ങിയതടക്കമുള്ള കാര്യങ്ങളിലും മാനേജരോടു വിശദീകരണം തേടി.

Balabhaskar

ക്രൈംബ്രാഞ്ച് എ.സി.പി: കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബാലഭാസ്‌കറും കുടുംബവും താമസിച്ച സ്വകാര്യ ഹോട്ടലിലും പരിശോധന നടത്തി. പുറപ്പെട്ട സമയം, എത്തിയ സമയം എന്നിവയിലും മൊഴിയെടുത്തു.

അപകടവേളയില്‍ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ തൃശൂര്‍ സ്വദേശിയാണ്. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ പരസ്പരവിരുദ്ധമായാണ് അര്‍ജുനനും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കുകയാണ് പ്രഥമ ലക്ഷ്യം.

ഇന്നു പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം ഉടമകളുടെ മൊഴിയെടുക്കുന്നുണ്ട്. നിരവധി അഭ്യൂഹങ്ങളാണ് മരണവുമായി ബന്ധപ്പെട്ടു പരന്നത്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പിതാവ് കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്‌കറിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന പ്രകാശന്‍ തമ്പിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വാര്‍ത്ത വന്നതോടെ പലരും സംശയമുനയിലായി.

ഇതിനിടെ അപകടം നടന്ന സ്ഥലത്തുനിന്നു രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കടന്നുകളഞ്ഞുവെന്ന വാദവുമായി കലാഭവന്‍ സോബി രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് തലനാരിഴ കീറിയുള്ള പരിശോധനയിലേക്കു നീങ്ങിയത്.

Thrissur
English summary
Musician Balabhaskar's death follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X