തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയുടെയും മകന്റെയും ദുരൂഹ മരണം: ഉത്തരം കിട്ടാതെ പൊലീസ്, മൂത്ത മകനെ കാണാനില്ല

Google Oneindia Malayalam News

ഇരിങ്ങാലക്കുട: വേളൂക്കര കല്ലംകുന്നില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ ദുരൂഹതയെറുന്നു. മരണം കാരണം എന്താണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മരണപ്പെട്ട അമ്മയുടെയും മകന്റെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. മകന്‍ വിജയകൃഷ്ണയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്‌കരിച്ചു. സമയം വൈകിയതിനെ തുടര്‍ന്ന് അമ്മ രാജിയുടെ സംസ്‌കാരം നടന്നില്ല.

police

അതേസമയം മരിച്ച രാജിയുടെ മൂത്തമകന്‍ എവിടെയാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മൂത്തമകനെ പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ ബുധനാഴ്ച മുതല്‍ സ്വിച്ച് ഓഫിലാണ്. അവസനമായി ലഭിച്ച ലൊക്കേഷന്‍ എറണാകുളത്തെ മരടിലാണ്.

സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊന്നും ഇയാള്‍ നാട്ടിലെത്തിയതായി വിവരം ലഭിച്ചില്ല. എന്നാല്‍ മരണപ്പെട്ട രാജിയും വിജയും കല്ലം കുന്നിലെ വീട്ടില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അതേസമയം, മൂത്ത മകന് വിനയ് കൃഷ്ണയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രണ്ട്് ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും സൂചന ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ വിനയ് നാട്ടിലെത്താറുണ്ടായിരുന്നു.

മരണപ്പെട്ട വിജയ് ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്തിരുന്നത്. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി വീട്ടില്‍ വച്ചായിരുന്നു ജോലി. ഇവര്‍ക്ക് സാമ്പത്തികമായോ കുടുംബപരമായോ പ്രശ്‌നങ്ങളോ ഉള്ളതായി അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല.

 ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമാകണം, സ്റ്റാർട്ട് അപ്പുകളോട് മോദിയുടെ ആഹ്വാനം! ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമാകണം, സ്റ്റാർട്ട് അപ്പുകളോട് മോദിയുടെ ആഹ്വാനം!

അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടുന്നു; കെ സുരേന്ദ്രന്‍അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടുന്നു; കെ സുരേന്ദ്രന്‍

'ജനത്തിന്റെ ഓഹരിയുടമകളിൽ സിപിഎം നേതാക്കളുമുണ്ടാകും, മന്ത്രിയാണോ, മകനാണോ നോക്കിയല്ല ഷെയർ നൽകിയത്''ജനത്തിന്റെ ഓഹരിയുടമകളിൽ സിപിഎം നേതാക്കളുമുണ്ടാകും, മന്ത്രിയാണോ, മകനാണോ നോക്കിയല്ല ഷെയർ നൽകിയത്'

Thrissur
English summary
Mysterious death of mother and son, The police could not find the cause
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X