Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ എംഡിഎംഎ പ്രതികളുടെ കൈവശം വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, നിരവധി പെണ്‍കുട്ടികളും

തൃശൂര്‍: കൈപ്പമംഗലത്ത് എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയിലായ യുവാക്കളുടെ കയ്യില്‍ 250 ഓളം വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ കണ്ടെടുത്തു. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരില്‍ നിന്നാണ് പെണ്‍കുട്ടികളുടേതടക്കമുള്ളവരുടെ പേര് കണ്ടെടുത്തത്. ഇവരില്‍ 15.2 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച സക്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 17 വയസ് അടക്കമുള്ള കുട്ടികളുടെ വിവരമാണ് ഇപ്പോള്‍ എക്‌സൈസ് പിടിച്ചെടുത്തിരിക്കുന്നത്.

1

പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന പ്രതികളെ വളരെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടയില്‍ ഒരു ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കടമായി ലഹരി നല്‍കിയവരുടെ പേരാണിതെന്നാണ് എക്‌സൈസ് കരുതുന്നത്. വിമുക്തി പരിപാടിയുടെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്തുമെന്നും ഇവരെ ലഹരിമുക്തമാക്കുമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. 17 മുതല്‍ 25 വയസു വരെ പ്രായമുള്ള കുട്ടികളുടെ പേരാണ് പട്ടികയിലുള്ളത്.

2

തീരദേശ മത്സ്യബന്ധന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്തു ഇവരുടെ ഇരകളായ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഡി അഡിക്ഷന്‍ സെന്ററിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും മയക്കുമരുന്ന് സപ്ലൈ ചെയ്യുന്ന ആളുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും എക്‌സൈസ് അറിയിച്ചു.

3

അതേസമയം, കേരള എക്‌സൈസ് സംസ്ഥാനമൊട്ടാകെ നടത്തിയ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ അളവില്‍ ന്യുജന്‍ മയക്കുമരുന്നും കഞ്ചാവും ഇവരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് എക്‌സൈസ് അറിയിക്കുന്നത്.

4

മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും ചേര്‍ന്ന് കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ആഷിഖ് എന്നയാളെ മയക്കുമരുന്നുമായി പിടികൂടി. ഇയാളില്‍ നിന്നും 54 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സജിത്ത് ടിയുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങില്‍ കോട്ടയം ആര്‍പ്പുക്കര സ്വദേശികളായ റൊണാള്‍ഡോ ഫിലിപ്പ് (20 വയസ്സ് ), അജിത്ത് (23 വയസ്സ്) എന്നിവരെ കഞ്ചാവുമായി പിടികൂടി കേസ് എടുത്തു.

5

1.23 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവരെക്കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്ന ജിത്തു ജിനു ജോര്‍ജ്ജ് (19 വയസ്) എന്ന് പേരുള്ള യുവാവ് ഓടി രക്ഷപെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെയും പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചു. മുന്‍പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികള്‍.

6

നൂറനാട് ഐ ടി ബി പി ക്യാമ്പിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് മുന്‍വശം വച്ച് 1.707 ഗ്രാം എം ഡി എം എയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പാലമേല്‍ സ്വദേശി ആദര്‍ശ് എന്നയാളെയാണ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് , രതീഷ് എന്‍ വി, മുഹമ്മദ് മുസ്തഫ ടി, ജിയേഷ് ടി, പ്രിവന്റീവ് ഓഫീസര്‍ ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+