തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവ കര്‍ഷകന്‍ പടിഞ്ഞാട്ട് സിബി കല്ലിങ്ങല്‍ മരക്കൊമ്പ് വീണ് മരിച്ചു: മരിച്ചത് ദേശീയ പുരസ്കാര ജേതാവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയ സംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ യുവ കര്‍ഷകന്‍ പടിഞ്ഞാട്ട് സിബി കല്ലിങ്ങല്‍ ഇടുക്കി ഏലത്തോട്ടത്തിലുണ്ടായ കാറ്റില്‍ മരച്ചില്ലകള്‍ വീണ് മരിച്ചു. ഇടുക്കി കട്ടപ്പന നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ കനത്ത മഴയിലും കാറ്റിലും സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കല്‍ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. വൈകിട്ട് മൂന്നിനായിരുന്നു സംഭവം.

രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!

ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിബി മരിച്ചു. ഇടുക്കിയില്‍ വാങ്ങിയ ഏല കൃഷിയിടത്തിലേക്ക് ഏലത്തട്ടുകള്‍ വില്‍ക്കാനായി എത്തിയതായിരുന്നു സിബി. ചൊവ്വാഴ്ച രാവിലെയായിരുന്നു പട്ടിക്കാട്ടിലെ വീട്ടില്‍നിന്ന് സിബി ഇടുക്കിയിലേക്ക് പുറപ്പെട്ടത്. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയാണ് സിബി. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പ്ലാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ് ക്രോപ് ബെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

sibi-156042

ജൈവകൃഷിരീതിയാണ് പ്രധാനമായും പിന്തുടര്‍ന്നിരുന്നത്. വിദ്യാര്‍ഥികളും ഗവേഷകരും വിദേശികളുമടക്കം നിരവധിപേര്‍ സിബിയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയിരുന്നു. കൃഷിയില്‍ ഒട്ടേറെ സ്വപ്നങ്ങള്‍ കണ്ട സിബി അതിന്റെ സാക്ഷാത്കാരത്തിനുള്ള യാത്രയിലാണ് വിടപറഞ്ഞത്. ഏലകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കട്ടപ്പന നരിയമ്പാറയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. അമ്മ: ത്രേസ്യാമ്മ. ഭാര്യ: സ്വപന. മക്കള്‍: ടാനിയ, തരുണ്‍. വ്യാഴ്ച്ച രാവിലെ 11ന് പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കും.

sibideath-1

പാണഞ്ചേരി പഞ്ചായത്തിലെ കര്‍ഷകരില്‍ പ്രധാനപ്പെട്ട ആളായിരുന്നു സിബി കല്ലിങ്കല്‍. കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയിലെയും പ്രധാന പഠനകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നത് സിബിയേയും അവരുടെ കല്ലിങ്കല്‍ പ്ലാന്റേഷനേയും ആയിരുന്നു. തികച്ചും സൗമ്യസ്വഭാവക്കാരനായ സിബി ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും തൊഴിലാളികളുടേയും ഇഷ്ടക്കാരനായിരുന്നു. അച്ഛന്‍ വര്‍ഗീസ് കല്ലിങ്കലിന്റെ പാത പിന്തുടര്‍ന്നാണ് സിബി കൃഷിയിലേക്കെത്തിയത്. ബി.കോം കഴിഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് പരമ്പരാഗതമായി കിട്ടിയ പറമ്പിലേക്ക് കൈക്കോട്ടുമായി ഇറങ്ങിയത്.

പട്ടിക്കാടിലെ 20 ഏക്കറിലെ കല്ലിങ്കല്‍ പ്ലാന്റേഷന്‍ ഫാമില്‍ ഇല്ലാത്ത ഇനങ്ങളില്ല. ഒരേക്കര്‍ വരുന്ന നെല്ലുമുതല്‍ സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും ഇവിടെയുണ്ട്. വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്തയിനം പക്ഷികളും കോഴികളും കുതിരകളും പലതരം അലങ്കാരമത്സ്യങ്ങളും നാടന്‍ മത്സ്യങ്ങളും തെങ്ങും കവുങ്ങും എല്ലാം ചേര്‍ന്ന് പറമ്പ് മനോഹരമാണ്. സിബിയുടേയും ഭാര്യ സ്വപ്നയുടേയും കൂട്ടായ പ്രവര്‍ത്തനമാണ് കൃഷിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നത്. പറമ്പില്‍ വിടരുന്നതും പൊഴിയുന്നതുമെല്ലാം അവിടെത്തന്നെ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിയാണ് അവലംബിക്കുന്നത്.

കൃഷിമാത്രമല്ല തോട്ടത്തില്‍ ആഡംബര വെള്ളക്കുതിര മുതല്‍ നൂറോളം തരം വിദേശ കിളികളുമുണ്ട്. തീര്‍ത്തും ജൈവകൃഷിരീതിയാണ് സിബി പിന്തുടരുന്നത്. ഫാമില്‍ വളര്‍ത്തുന്ന കന്നുകാലികളുടെ ചാണകമാണ് വളം. ചെടികളില്‍നിന്നും മരങ്ങളില്‍നിന്നു വീഴുന്ന ഒരിലപോലും പറമ്പിന് പുറത്തുപോകില്ല. അവിടെ കിടന്ന് ചീഞ്ഞുവളമാകും. വിപണിയില്‍ ഏറെ പ്രിയമുള്ള വെള്ളക്കുതിരകളും ഇവിടെയുണ്ട്. മണ്ണിന്റെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചപ്പോള്‍ മണ്ണ് കനിഞ്ഞപ്പോള്‍ വിളകള്‍ മാത്രമല്ല, അംഗീകാരങ്ങളും സിബിയെ തേടിയെത്തി.

രാജ്യത്തെ കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ ജഗ്ജീവന്‍ റാം പുരസ്‌കാരം 2018ല്‍ ലഭിച്ചു. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയാണ് സിബി. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പ്ലാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം, സംസ്ഥാന കര്‍ഷകോത്തമ പുരസ്‌കാരം, തൃശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ് ക്രോപ് ബെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജൈവകൃഷിരീതിയാണ് പ്രധാനമായും പിന്തുടര്‍ന്നിരുന്നത്. വിദ്യാര്‍ഥികളും ഗവേഷകരും വിദേശികളുമടക്കം നിരവധിപേര്‍ സിബിയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയിരുന്നു. കൃഷിയില്‍ ഒട്ടേറെ സ്വപ്നങ്ങള്‍ കണ്ട സിബി അതിന്റെ സാക്ഷാത്കാരത്തിനുള്ള യാത്രയിലാണ് വിടപറഞ്ഞത്. ഏലകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കട്ടപ്പന നരിയമ്പാറയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇടുക്കിയില്‍ വാങ്ങിയ ഏല കൃഷിയിടത്തിലേക്ക് ഏലത്തട്ടുകള്‍ വില്‍ക്കാനായി എത്തിയതായിരുന്നു സിബി. ചൊവ്വാഴ്ച രാവിലെയായിരുന്നു പട്ടിക്കാട്ടിലെ വീട്ടില്‍നിന്ന് സിബി ഇടുക്കിയിലേക്ക് പുറപ്പെട്ടത്.

Thrissur
English summary
National award winner farmer dies in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X