തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തൃശൂര്‍ ജില്ലാ ഓഫീസ്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗഗമായ നടത്തിപ്പിന് നിര്‍ണായക പങ്കുവഹിച്ച് തൃശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ജില്ല ഓഫീസ്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും തിരഞ്ഞെടുപ്പിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി മൂന്ന് സൈറ്റുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കുന്ന edrop.gov.in എന്ന സൈറ്റ് സജ്ജമാക്കിയിരിക്കുന്നത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സാണ്. തിരഞ്ഞെടുപ്പിനായി ഓരോ പോളിംഗ് സ്‌റ്റേഷനിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് ഈ സൈറ്റ്. കൂടാതെ തിരഞ്ഞെടുപ്പ് ദിവസം കൈകാര്യം ചെയ്യുന്നതിന് pollmanager.kerala.gov.in എന്ന സൈറ്റും തിരഞ്ഞെടുപ്പ് ഫലം ജനങ്ങളിലേക്ക് എത്തിക്കുന്ന സൈറ്റുകളും ക്രോഡീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തൃശൂര്‍ ജില്ല ഓഫീസാണ്.
അതേസമയം, ഡിസംബര്‍ 10 നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിപ്പിക്കല്‍ 6,7 തിയതികളില്‍ പൂര്‍ത്തിയാക്കും. അതാത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കുക. തുടര്‍ന്ന് 9ന് വോട്ടിംഗ് യന്ത്രങ്ങള്‍ അതാത് ബൂത്ത്തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പോളിംഗിന്റെ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള പോള്‍മാനേജര്‍ ആപ്ലിക്കേഷന്റെ ട്രെയല്‍ റണ്ണും പൂര്‍ത്തിയായി.












Click it and Unblock the Notifications