തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേഷ് ഗോപി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം കുറിച്ചത് ഇഷ്ടദേവ സന്നിധിയില്‍നിന്ന്... വാദ്യമേളങ്ങളും പൂത്താലവുമായി ഉത്സവ പ്രതീതി, സ്ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിക്കാനെത്തി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എന്‍.ഡി.എ. തൃശൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം കുറിച്ചത് ഇഷ്ടദേവ സന്നിധിയില്‍നിന്ന്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി രാവിലെ ശീവേലി തൊഴാനാണ് സുരേഷ് ഗോപി ഗുരുവായൂരിലെത്തിയത്. വാദ്യമേളങ്ങളും പൂത്താലവുമായി എങ്ങും ഉത്സവഛായ പരത്തുംവിധം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ വരവേല്‍ക്കാനെത്തിയിരുന്നു.

<strong><br>അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ തട്ടിപ്പ്; വ്യാജസിദ്ധൻ പിടിയിൽ, ചികിത്സയ്ക്കായി വാങ്ങിയിരുന്നത് അര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ!</strong>
അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ തട്ടിപ്പ്; വ്യാജസിദ്ധൻ പിടിയിൽ, ചികിത്സയ്ക്കായി വാങ്ങിയിരുന്നത് അര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ!

ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ നിശ്ചയിച്ചതായിരുന്നു ഗുരുവായൂരില്‍നിന്നുള്ള പ്രചാരണത്തുടക്കം.രാവിലെ ഏഴോടെ ക്ഷേത്രത്തിലെത്തി ശീവേലി കണ്ട് തൊഴുതു. നാല് പ്രാദേശിക നേതാക്കള്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനത്തിനനുഗമിച്ചത്. വെണ്ണ, കദളിക്കുല, പട്ട് തുടങ്ങിയവ സോപാനപ്പടിയില്‍ സമര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് മഞ്ജുളാല്‍ പരിസരത്തെത്തിയ സുരേഷ് ഗോപിയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.

Suresh Gopi

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദന്‍, മറ്റു ബി.ജെ.പി. നേതാക്കളായ രാജന്‍ തറയില്‍, പി.എം. ഗോപിനാഥ്, കെ.ആര്‍. അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക ബി.ജെ.പി. തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടന്‍ സുരേഷ് ഗോപിക്ക് കൈമാറി. പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളായിരുന്നു തുക സ്വരൂപിച്ചത്.

ഇനി അവശേഷിക്കുന്ന ദിവസങ്ങള്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ശ്രമമെന്ന് സുരേഷ് ഗോപി പറഞ്ഞു. അര മണിക്കൂറോളം പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി തൃശൂരിലേക്ക് തിരിച്ചത്.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മത്സ്യതൊഴിലാളികളില്‍നിന്ന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങിയാണു തുടക്കം.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, പുത്തന്‍പള്ളി എന്നിവിടങ്ങളിലെത്തി പ്രാര്‍ഥന നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസിലെത്തിയതോടെ ചൂടേറി.ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, ജില്ലാ പ്രസിഡന്റ്് എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായി. ഗുരുവായൂരിലും തൃശൂരിലും നല്‍കിയ സ്വീകരണ ചടങ്ങുകളില്‍ എ. നാഗേഷ്, കെ.പി.ജോര്‍ജ്, കെ.കെ. അനീഷ്‌കുമാര്‍, അഡ്വ. ഉല്ലാസ് ബാബു,പി.എം ഗോപിനാഥ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡണ്ട് കെ.വി.സദാനന്ദന്‍, അനീഷ് സി.ആര്‍, ജസ്റ്റിന്‍ ജേക്കബ്ബ്, രവികുമാര്‍ ഉപ്പത്ത്, അഡ്വ.ഇ.വി കൃഷ്ണന്‍ നമ്പൂതിരി, പി.ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി പ്രചരണം നടത്തി. ഇന്നു വൈകിട്ട് അഞ്ചിനു നഗരത്തില്‍ റോഡ് ഷോ നടക്കും. സുരേഷ് ഗോപി എത്തിയതോടെ മണ്ഡലത്തിന്റെ ചിത്രം മാറിയെന്നും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും ബി.ജെപി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.

Thrissur
English summary
NDA Thrissur candidate Suresh Gopi started his election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X